‘ഓടിക്കോ കരുണേ വേഗം ഓടിക്കോ’ - ധോണിക്ക് ഒന്നും മനസിലായില്ല, സഞ്ജുവും കരുണ്‍ നായരും സംസാരിച്ചത് മലയാളത്തില്‍- രസകരമായ ദൃശ്യത്തിന്റെ വീഡിയോ കാണാം

ഓടിക്കോ ഓടിക്കോ ഓടിക്കോ വേഗം വേഗം

മുംബൈ| jibin| Last Updated: വെള്ളി, 6 മെയ് 2016 (15:56 IST)
എതിരാളികള്‍ ഇംഗ്ലീഷ് ടീം ആണെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൌണ്ടില്‍ ഹിന്ദിയില്‍ സംസാരിക്കുന്നത് പതിവാണ്. ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ ഹിന്ദിയില്‍ നിര്‍ദേശം നല്‍കുകയും അവരുടെ കുറവുകള്‍ എന്താണെന്ന് ബോളര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നത് നായകന്‍ ധോണിയുടെ പതിവ് രീതിയാണ്. കളത്തില്‍ വെച്ച് വഴക്കുണ്ടാകുമ്പോള്‍ ചീത്ത വിളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയും ഹിന്ദിയാണ്.

ഐപിഎല്‍ മത്സരങ്ങളില്‍ കൂടുതലായും ഹിന്ദിയിലാണ് ഇന്ത്യന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ സംസാരിക്കാറ്. ഇന്ത്യയിലെത്തി മുറി ഹിന്ദിവാക്കുകള്‍ പഠിച്ച ഇംഗ്ലീഷ് താരങ്ങളും പല ടീമുകളിലും ഉണ്ട്. ഇതുപോലെ ക്രിക്കറ്റ് കളിക്കളത്തില്‍ നിന്നും മലയാളം കേട്ടാലോ. ഐപിഎല്‍ മത്സരത്തിനിടെ നാട്ടുകാരായ സഞ്ജു സാംസനും കരുണ്‍ നായരും ചേര്‍ന്ന് മലയാളം പറഞ്ഞത്.

പുനെയ്‌ക്കെതിരായ കളിയില്‍ നാലാം ഓവറില്‍ പന്ത് വിക്കറ്റിനരികില്‍ തട്ടിയിട്ട് ഒരു റണ്‍സ് എടുക്കാനായിരുന്നു മലയാളികളായ സഞ്ജുവിന്റെയും കരുണ്‍ നായരുടെയും ശ്രമം. ‘ ഓടിക്കോ ഓടിക്കോ ഓടിക്കോ വേഗം വേഗം ’ എന്നായിരുന്നു ഓടുന്നതിനിടയില്‍ ഇരുവരും വിളിച്ചുപറഞ്ഞത്. ഇത് കേട്ടുനിന്നതോ പൂനെ നായകന്‍ ധോണിയും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബൊലാന്‍ഡും എന്താണ് സംസാരിക്കുന്നത് അറിയാതെ പകച്ചു പോയി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :