തങ്ങളുടെ പക്കല്‍ ആണവായുധങ്ങളുണ്ട്; കശ്മീർ വിഷയത്തിൽ അഭിപ്രായ വോട്ടെടുപ്പ് അനിവാര്യം: പാകിസ്ഥാന്‍

 സർതാജ് അസീസ് , പാകിസ്ഥാന്‍ , ഇന്ത്യ , നരേന്ദ്ര മോഡി , അതിര്‍ത്തി തര്‍ക്കം
ഇസ്‍ലാമാബാദ്| jibin| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (13:35 IST)
സൈന്യ ബലം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ ഭീക്ഷണിപ്പെടുത്തി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് രംഗത്ത്. ഇന്ത്യയുടെ തന്ത്രങ്ങൾ ഒന്നും തന്നെ പാക്കിസ്ഥാനെതിരെ നടപ്പാകില്ല. നരേന്ദ്ര മോഡിയുടെ വന്‍ശക്തിയാണെങ്കില്‍ ആണവായുധങ്ങളുൾപ്പെടെ സൈന്യ ബലമുള്ള പാക്കിസ്ഥാന് ഇന്ത്യയുടെ ഏത് നീക്കവും തടയാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുമായുള്ള ചര്‍ച്ചകളില്‍ ഇന്ത്യ സത്യസന്ധത കാണിക്കണം. തര്‍ക്ക വിഷയമായ കാശ്‌മീര്‍ വിഷയത്തില്‍ അഭിപ്രായ വേട്ടെടുപ്പ് നടത്താന്‍ ഇന്ത്യാ തയാറാകണം. ജനങ്ങളുടെ ആവശ്യം ഇന്ത്യന്‍ സര്‍ക്കാര്‍ മാനിക്കണം. പാകിസ്ഥാനില്‍ ഇന്ത്യ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട്. എന്നാല്‍ ഇന്ത്യ എന്നും ആരോപണങ്ങള്‍ മാത്രമാണ് ഉയര്‍ത്തുന്നതെന്നും സർതാജ് അസീസ് വ്യക്തമാക്കി. പാകിസ്ഥാനെതിരെ കള്ള പ്രചാരണങ്ങള്‍ നടത്താനാണ് എന്നും ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക് ഭീകരവാദത്തിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത് കൊണ്ടുവന്നതോടെ ഞായറാഴ്‌ച നടക്കാനിരുന്ന ഇന്ത്യാ – പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയിൽ നിന്നു പാക്കിസ്ഥാൻ പിന്മാറിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :