കരുണ്‍ നായരും നമാന്‍ ഓജയും ഇന്ത്യന്‍ ടിമില്‍

കൊളംബോ| VISHNU N L| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (10:28 IST)
ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ നടന്ന ചതുര്‍ദിന മത്സരത്തില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായരും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നമാന്‍ ഓജയും ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഇന്ത്യന്‍ ടിമില്‍.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സാഹയ്ക്ക് പകരക്കാരനായി മറ്റൊരു മലയാളി താരം സഞ്ജു സാംസണും സാധ്യതയുണ്ടായിരുന്നെങ്കിലും ത്രിരാഷ്ട്ര പരമ്പരയില്‍ കാര്യമായി തിളങ്ങാനാവാഞ്ഞത് തിരിച്ചടിയായി.പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയ്‌യുടെ പകരക്കാരനായാണ് കരുണ്‍ നായരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പേശിവലിവ് കാരണം പിന്‍മാറിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്കു പകരമാണ് ഓജ ടീമിലെത്തിയത്.

രണ്ടാം ടെസ്റ്റില്‍ ലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ സാഹയ്ക്കു പകരം ലോകേഷ് രാഹുലായിരുന്നു വിക്കറ്റ് കാത്തത്. വിജയ്ക്ക് പകരം മൂന്നാം ടെസ്റ്റില്‍ കരുണ്‍ നായര്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :