യുഎസിൽ ഭീകരനെന്നും ലാദനെന്നും വിളിച്ച് ആക്ഷേപിച്ചുകൊണ്ട് സിഖുകാരന് ക്രൂരമർദ്ദനം

അമേരിക്ക| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (13:11 IST)
അമേരിക്കയില്‍ തീവ്രവാദിയെന്ന്
ആരോപിച്ച് സിഖ് വംശജന് നേരെ ആക്രമണം.ഇന്ദര്‍ജിത്ത് സിംഗ് മുഖര്‍ എന്ന സിഖ് വംശജനാണ് മര്‍ദ്ദനമേറ്റത്. രാജ്യത്തേക്ക് തിരിച്ചു പോകൂ ബിന്‍ലാദാ എന്ന് ആക്രോച്ചുകൊണ്ടാണ് ഇന്ദര്‍ജിത്ത് സിംഗ് മുഖറിനെ ഇയാള്‍ ആക്രമിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.

സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു ഇന്ദര്‍ജിത്ത് സിംഗ് മുഖര്‍. അദ്ദേഹത്തിന്റെ വാഹനത്തിനു തൊട്ടു പിന്നാലെ മറ്റൊരു കാര്‍ വരുന്നുണ്ടായിരുന്നു. വാഹനത്തിന് കയറിപ്പോകാന്‍ സൈഡ് നല്‍കിയിട്ടും വാഹനം ഓടിച്ചിരുന്ന ആള്‍ ഇറങ്ങിവന്ന് അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ദര്‍ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

അമേരിക്കയില്‍ വംശീയ അധിക്ഷേപവും ആക്രമവും തുടരുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഫെഡറല്‍ ഏജന്‍സിയോട് അപേക്ഷിച്ചിട്ടുണ്ടെന്ന് സിഖ് കോലിഷന്‍ ലീഗല്‍ ഡയറക്ടറായ ഹര്‍സിമ്രാന്‍ കൗര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :