ഇറാക്കില്‍ ചാവേര്‍ ആക്രമണം: 5 പേര്‍ കൊല്ലപ്പെട്ടു

ബാഗ്‌ദാദ്‌| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (20:20 IST)
ഇറാക്കില്‍ ചാവേര്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ ചാവേറാണ് സ്‌ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ രണ്‌ടു സീനിയര്‍ കമാന്‍ഡര്‍മാരുള്‍പ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. 10 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു.

വ്യാഴാഴ്‌ച അന്‍ബാറിന്റെ തലസ്ഥാനമായ രാമാദി പട്ടണത്തിലെ ജെറെഷി മേഖലയിലാണ് സ്‌ഫോടനം നടന്നത്‌. ജനറല്‍ അബ്‌ദുള്‍റഹ്മാന്‍ അബു അല്‍–റിസ്‌, ഡെപ്യൂട്ടി കമാന്‍ഡര്‍ സഫീന്‍ അബ്‌ദുള്‍ മജീദ്‌ എന്നിവരും മറ്റു മൂന്നു പേരുമാണു കൊല്ലപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :