ഐസ് ബക്കറ്റ് ചലഞ്ചിനിടെ ബക്കറ്റ് തലയില്‍ വീണ് യുവതി മരിച്ചു

മിസിസിപ്പി| VISHNU.NL| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (18:02 IST)
കാര്യം ഐസ് ബക്കറ്റ് ചലഞ്ച് നല്ലകാര്യത്തിനായിന്‍ തുടക്കമിട്ടതാണെങ്കിലും വന്ന് വന്ന് ഒന്ന് പ്രശസ്തരാകാനും ആളുകള്‍ അതിന് പിന്നാലെയാണ്. വെറുതേ തലയിലൂടെ തണുത്തവെള്ളമൊഴിച്ച് പ്രശസ്തരാകാമെങ്കില്‍ ആരെങ്കിലും വെറുതേ കളയുമോ?

ആവേശം മൂത്ത് ചലഞ്ചെടുക്കുന്നവര്‍ ഇക്കാര്യമൊന്ന് വായിക്കുക. എന്നിട്ടാ‍കാം ബകറ്റ് തലവഴി കമഴ്ത്തുന്നത്. വെല്ലുവിളി സ്വീകരിച്ച് ചലഞ്ച് നടത്താന്‍ ഒരുങ്ങിയ അമേരിക്കന്‍ യുവതി തലയില്‍ വെള്ളം നിറച്ച ബക്കറ്റ് വീണ് മരിച്ച വാര്‍ത്തയാണ് ചലഞ്ചുമായി ബന്ധപ്പെട്ട് ഒടുവില്‍ വന്ന വാര്‍ത്ത.

പതിനേഴുകാരിയായ മിസിസിപ്പി യുവതി നാന്‍സിയാണ് വെള്ളം നിറഞ്ഞ ബക്കറ്റ് തലയില്‍ വീണ് മരിച്ചത്. ഐസ് ബക്കറ്റ് ചലഞ്ചിന് ശ്രമിക്കുമ്പോള്‍ വെള്ളം നിറച്ച ബക്കറ്റ് സ്വന്തം കസിന്റെ കൈയില്‍ നിന്നും ബക്കറ്റ് വഴുതി തലയില്‍ വീണതാണ് ദുരന്തത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ നാന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അതിനിടെ സ്കോട്ലന്‍ഡിലെ ഒരു യുവാവും ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
കാമറെന്‍ ലാന്‍കാസ്റ്റര്‍ എന്ന പതിനെട്ടുകാരനാണ് മരിച്ചത്. ബക്കറ്റ് ചലഞ്ച് തെറ്റായ രീതില്‍ ചെയ്തതാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ തന്നെ ഈ ചലഞ്ച് ഏറ്റെടുത്ത് അപകടങ്ങള്‍ ഉണ്ടായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാള്‍ മരിക്കുന്നത് ഇതാദ്യമായാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :