ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് സ്വായത്തമാക്കിയെന്ന് കിം ജോങ് ഉന്‍

  ഹൈഡ്രജന്‍ ബോംബ് , കിം ജോങ് ഉന്‍  , ദക്ഷിണകൊറിയ , ഉത്തരകൊറിയ
സീയൂള്‍| jibin| Last Updated: വെള്ളി, 11 ഡിസം‌ബര്‍ 2015 (14:32 IST)
അതീവ സ്ഫോടനശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് സ്വായത്തമാക്കിയതായി ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ അണുബോംബും ഹൈഡ്രജന്‍ ബോംബും ഉള്‍പ്പെടെയുള്ള ശക്തമായ ആയുധങ്ങള്‍ തയാറായിരിക്കുന്നു. ഇതുവരെ മൂന്നു തവണ ഉത്തരകൊറിയ അണുബോംബ് പരീക്ഷണം നടത്തിയതായും അദ്ദേഹം പറഞ്ഞതായി കമ്മീഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഉത്തരകൊറിയന്‍ പ്രസിഡന്‍റിന്റെ അവകാശവാദം നുണബോംബാണെന്ന് ദക്ഷിണകൊറിയന്‍ ആണവവിദഗ്ധര്‍ വിലയിരുത്തി. ഹൈഡ്രജന്‍ ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാങ്കേതികജ്ഞാനം വടക്കന്‍കൊറിയ സ്വായത്തമാക്കിയിട്ടില്ളെന്നാണ് ദക്ഷിണകൊറിയന്‍ വിദഗ്ധരുടെ നിഗമനം. അതേസമയം കിം ജോങ് ഉന്നിന്റെ പ്രസ്താവനയെ സംബന്ധിച്ച് ചൈന പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയയുടെ സുപ്രധാന സഖ്യരാഷ്ട്രമാണ് ചൈന.

2006ലും 2009ലും പ്ളൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ആണവബോംബുകളാണ് പരീക്ഷിച്ചത്. മൂന്നാം പരീക്ഷണത്തില്‍ യുറേനിയമാണ് ഉപയോഗിച്ചിരുന്നതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :