കത്തുവ സംഭവം ‘ഭയാനകം’; ആശങ്ക പങ്കുവച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ - നാണംകെട്ട് ഇന്ത്യ

കത്തുവ സംഭവം ‘ഭയാനകം’; ആശങ്ക പങ്കുവച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ - നാണംകെട്ട് ഇന്ത്യ

  kathua rape , UN , Rape case , india , Antonio Guterres , യുഎന്‍ , ഭയാനകം , അന്റോണിയോ ഗുട്ടെറസ് , ജമ്മു കശ്‌മീര്‍
ജനീവ| jibin| Last Modified ശനി, 14 ഏപ്രില്‍ 2018 (12:48 IST)
ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക പങ്കുവച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​.

സംഭവത്തെ ‘ഭയാനകം’ എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

കൊ​ച്ചു​കു​ട്ടി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക്‌ ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു', യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

മാദ്ധ്യമ പ്രവർത്തകരുമായുള്ള ദൈനംദിന കൂടിക്കാഴ്ചക്കിടെയാണ് കത്വ സംഭവത്തെ യുഎന്‍ അപലപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :