ഗ്രീസ് പ്രതിസന്ധി: യൂറോ സോണ്‍ ഉച്ചകോടി റദ്ദാക്കി

ഗ്രീസ് പ്രതിസന്ധി , യൂറോപ്യന്‍ യൂണിയന്‍ , അലക്‌സി സിപ്രസ് , യൂറോസോണ്‍
ബ്രസല്‍സ്| jibin| Last Modified ഞായര്‍, 12 ജൂലൈ 2015 (15:00 IST)
കടക്കെണിയിലായ ഗ്രീസീന്റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചചെയ്യാനുള്ള അടിയന്തര യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി റദ്ദാക്കി. സാമ്പത്തിക പാക്കേജില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ യൂറോസോണ്‍ ധനമന്ത്രിമാരുടെ ചര്‍ച്ച തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭരണകക്ഷിയില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പു മറികടന്നാണ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് കടാശ്വാസ പാക്കേജിന് ഗ്രീസ്
പാര്‍ലമെന്റില്‍ നിന്ന് അംഗീകാരം നേടിയെടുത്തത്. 28 അംഗ വിശാല യൂറോപ്യന്‍ യൂണിയന്‍ യോഗം പാക്കേജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ പാക്കേജ് തള്ളുകയാണെങ്കില്‍ ഗ്രീസ് യൂറോസോണില്‍ പുറത്തു പോവുകയും പാപ്പരാവുകയും ചെയ്യും.

അതേസമയം, കടുത്ത എതിര്‍പ്പിനിടെയാണ് അലക്‌സി സിപ്രസ് പാക്കേജിന് അംഗീകാരം നേടിയെടുത്തത്. ഭരണകക്ഷിയായ സിരിസയില്‍ നിന്നുള്ളവര്‍ തന്നെ പാക്കേജിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലായി. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ഗ്രീക്ക് പാര്‍ലമെന്റ് കടാശ്വാസ പാക്കേജിന് അംഗീകാരം നല്‍കുകയായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 291ല്‍ 251 എംപിമാര്‍ പാക്കേജിനെ അനുകൂലിച്ചപ്പോള്‍ 32പേര്‍ എതിര്‍ത്തു. 8 പേര്‍ വിട്ടുനിന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 5,350 കോടി യൂറോ അനുവദിക്കണമെന്നാണു ഗ്രീസിന്റെ ആവശ്യം. യൂറോപ്യന്‍ യൂണിയന്‍ പാക്കേജ് അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 30നു യൂറോപ്യന്‍ കേന്ദ്ര ബാങ്കിന് നല്‍കേണ്ട 300 കോടി യൂറോയുടെ വായ്പ തിരിച്ചടവ് മുടങ്ങും. ഒപ്പം രാജ്യത്തെ ബാങ്കുകള്‍ പണില്ലാതെ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടയും വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :