70 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോര്‍ജിയയില്‍ വധശിക്ഷ നടപ്പിലാക്കി

Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (15:09 IST)
70 വര്‍ഷത്തെ ഇടവേളക്ക് ശേഷം അമേരിക്കയിലെ ജോര്‍ജിയയില്‍ വധശിക്ഷ നടപ്പിലാക്കി. കെല്ലി ജിസെണ്ടനര്‍ എന്ന 47 കാരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.ഭര്‍ത്താവ് ജിസെണ്ടനറെ കൊലപ്പെടുത്താന്‍ മുന്‍ കാമുകനൊപ്പം ചേര്‍ന്നെന്ന കുറ്റമാണ് കെല്ലിക്കുമേല്‍ ചുമത്തിയിരുന്നത്. ശിക്ഷക്കെതിരെ വന്‍ പ്രധിക്ഷേധമാണ് സ്റ്റേറ്റില്‍ നടന്നത്. ശിക്ഷ വൈകിപ്പിക്കാന്‍ യു.എസ്സ് സുപ്രീം കോര്‍ട്ടില്‍ അപ്പീല്‍ കൊടുത്തിരുന്നു. എന്നാല്‍ കൊടതി ഇത് തള്ളുകയായിരുന്നു.

താന്‍മൂലം ജീവന്‍ നഷ്ടപ്പെട്ട ജിസെണ്ടറിനോട് മാപ്പ് ചോദിക്കുന്നതായി ലിതല്‍ ഇഞ്ചക്ഷന്‍ നല്‍കുന്നതിന് മുന്‍പ് കെല്ലി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.ജിസാണ്ടറിനെ കൊന്ന മുന്‍ കാമുകന്‍ ജോര്‍ജി വോണിന് 2022-ല്‍ പരോള്‍ കിട്ടുന്നതരത്തിലേക്ക് ശിക്ഷ ഇളവു കിട്ടിയിരുന്നു. പോപ്പ് ഉള്‍പ്പടെയുള്ളവര്‍ കെല്ലിക്കുവേണ്ടി സംസാരിച്ചിരുന്നു.എന്നാല്‍ പോപ്പിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ശിക്ഷനടപ്പിലാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :