മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ശരിവെച്ചു

കെയ്‌റോ| JOYS JOY| Last Updated: ചൊവ്വ, 16 ജൂണ്‍ 2015 (17:59 IST)
ഈജിപ്‌ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഗ്രാന്റ് മുഫ്‌തി കോടതി ശരിവെച്ചു.
2011ല്‍ ജയില്‍ തകര്‍ത്ത കേസില്‍ മുഹമ്മദ് മുര്‍സിയെയും കൂട്ടാളികളെയും കഴിഞ്ഞമാസം 17ന് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതാണ് ഗ്രാന്റ് മുഫ്തിയുടെ അനുമതിയോടെ കോടതി ശരിവച്ചത്.

അതേസമയം, ചാരവൃത്തി നടത്തിയെന്ന മറ്റൊരു കേസില്‍ മുര്‍സിയെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. പൊലീസുകാരെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി, ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരുന്നത്.

ഖത്തറില്‍ കഴിയുന്ന ലോക ഇസ്ലാമിക പണ്ഡിതന്‍ ഡോക്ടര്‍ യൂസുഫുല്‍ ഖര്‍ളാവിക്കും ഇതേ കേസില്‍ വധശിക്ഷ വിധിച്ചിരുന്നു.

ചാരവൃത്തിക്കേസില്‍ മുര്‍സിക്കും ബ്രദര്‍ഹുഡിന്റെ മറ്റൊരു പ്രമുഖ നേതാവ് മുഹമ്മദ് ബദീഇനും ജീവപര്യന്തം തടവ് വിധിച്ചപ്പോള്‍ ഖൈറാത്ത് അല്‍ശത്തര്‍ അടക്കം മൂന്നു പേര്‍ക്ക് ഇതേ കേസില്‍ വധശിക്ഷയും വിധിച്ചിട്ടുണ്ട്.

ജനാധിപത്യരീതിയില്‍ ഈജിപ്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുര്‍സിയെ ഒരു വര്‍ഷത്തിനിടെ പട്ടാളം അട്ടിമറിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :