ചില കാറുകള്‍ മാത്രമുള്ള ഒരു ചിത്രം.... അതിന്റെ പേരില്‍ ഒരു വിവാഹമോചനം !; എന്തിന് ?

മോസ്കോ, വ്യാഴം, 30 നവം‌ബര്‍ 2017 (14:47 IST)

Furious wife , Instagram , Spotting Picture , വിവാഹമോചനം , ഫോട്ടോ , ഇന്‍സ്റ്റഗ്രാം

നഗരങ്ങളിലൂടെ പോകുന്ന ചില കാറുകള്‍ മാത്രമുള്ള ഒരു ചിത്രം. ആ ചിത്രത്തിന്റെ പേരില്‍ ഒരു വിവാഹമോചനം. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ അങ്ങിനെയൊരു സംഭവം നടന്നിരിക്കുകയാണ് റഷ്യയില്‍. യൂലിയ അഗ്രനോവിച്ച് എന്ന റഷ്യക്കാരിയാണ് ഇത്തരമൊരു ചിത്രത്തിന്റെ പേരില്‍ വിവാഹമോചനം നടത്തി വലിയ വാര്‍ത്ത സൃഷ്ടിച്ചത്. 
 
തന്റെ ബെഡ്‌റൂമില്‍ നിന്നു മാത്രം ലഭിക്കുന്ന നഗരത്തിന്റെ വ്യൂ, മറ്റൊരു സ്ത്രീയുടെ ക്യാമറയില്‍ പതിഞ്ഞു. ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ വെറുതെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത ആ ഫോട്ടോ യൂലിയ കണ്ടത്. 
തുടര്‍ന്ന് ആ സ്ത്രീയുടെ എല്ലാ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും യൂലിയ പരിശോധിച്ചു. തന്റെ ബെഡ്‌റൂമിന്റെ വിന്‍ഡോയില്‍ നിന്നാല്‍ മാത്രം എടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിരവധി ഫോട്ടോകള്‍ അതിലുണ്ടായിരുന്നു‍. 
 
അതോടെയാണ് ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് യൂലിയ മനസിലാക്കിയത്. ഉടന്‍ തന്നെ അവര്‍ വിവാഹമോചനവും നടാത്തി. അതുമാത്രമല്ല, ഭര്‍ത്താവിന്റെ കാമുകിയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോയുടെ താഴെ യൂലിയ ഒരു കമന്റും ഇട്ടു. എന്റെ ഭര്‍ത്താവിന്റെ ബെഡ്‌റൂമില്‍ നിന്നു ലഭിക്കുന്ന മനോഹരമായ ദൃശ്യം എന്നായിരുന്നു ആ കമന്റ്. ഇതോടെയാണ് കഥയാകെ മാറിമറഞ്ഞത്. നാസര്‍ ഗ്രൈന്‍കോയെന്നാണ് ഭര്‍ത്താവിന്റെ പേര്. 
 
അതേസമയം, ഫോട്ടോയെടുത്ത സ്ത്രീയും സുഹൃത്തുക്കളും വീട് കാണാന്‍ വന്നപ്പോള്‍ അവര്‍ എടുത്ത ഫോട്ടോയായിരിക്കും അത് എന്നെല്ലാം ഭര്‍ത്താവ് പറഞ്ഞുനോക്കിയെങ്കിലും അതൊന്നും ഏറ്റില്ല. മാത്രമല്ല ഭര്‍ത്താവിന് നിരവധി സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടെന്നും അവര്‍ക്കൊന്നും ഇദ്ദേഹം വിവാഹിതനാണെന്ന കാര്യം അറിയുകയില്ലെന്നും യൂലിയ മനസിലാക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പരിശോധനകള്‍ തകൃതി; കുഴഞ്ഞുവീണ ആന്‍റണിക്ക് ശസ്ത്രക്രിയ - ആശങ്ക വേണ്ടെന്ന് അധികൃതര്‍

ഇന്നു രാവിലെ ഡോക്‍ടര്‍മാര്‍ നടത്തിയ പരിശോധനയ്‌ക്ക് ശേഷം ആന്‍റണിക്ക് ശസ്ത്രക്രിയ ...

news

ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; കനത്ത മഴ, നാശനഷ്ടങ്ങള്‍ തുടരുന്നു - പ്രളയഭീതിയില്‍ തലസ്ഥാനം

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് ...

news

ഒമര്‍ ലുലു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റെന്ന് രശ്മി നായര്‍

ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകന്‍ ഒമര്‍ ...

Widgets Magazine