60 വയസുകാരനാവാന്‍ കോടികള്‍ പൊടിച്ച 35കാരന്‍, ലുക്ക് കണ്ടാല്‍ ഞെട്ടും!

ചൊവ്വ, 21 നവം‌ബര്‍ 2017 (12:06 IST)

Pawel Ladziak, Pawel, Instagram,​ Fitness model​, workout routines, Selfie, Bodybuilding, Polish Viking,  പവല്‍ ലാഡ്സിയാക്, ഇന്‍സ്റ്റാഗ്രാം, പോളണ്ട്, ഫിറ്റ്‌നസ് മോഡല്‍, സോള്‍ട്ട് ആന്‍റ് പെപ്പര്‍

പവല്‍ ലാഡ്സിയാക് ആണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ താരം. ലോകത്തിലെ ഏറ്റവും മികച്ച ശരീരസൌന്ദര്യമുള്ളവരില്‍ ഒരാളായ പവല്‍ ലാഡ്സിയാക് ഒരു അറുപതുകാരനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. നരച്ചമുടിയും താടിയും ഉള്ള ലുക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണ നല്‍കുന്നതില്‍ അത്ഭുതമില്ല.
 
എന്നാല്‍, അദ്ദേഹം 35 വയസ് മാത്രമുള്ള ഒരാള്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം? ഈ ഓള്‍ഡ്മാന്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്ക് ലഭിക്കാനായി ഏറെ പണം ചെലവഴിച്ചു പവല്‍ ലാഡ്സിയാക്. ഈ ലുക്കിലാണ് അദ്ദേഹം ഏറ്റവും ഹോട്ട് എന്നാണ് സ്ത്രീ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. 
 
പോളണ്ടിലെ വാര്‍സോ സ്വദേശിയായ പവലിന് ഈ ലുക്ക് മാറ്റം വന്നതിന് ശേഷം ആരാധകരുടെ എണ്ണം കൂടി. ഇപ്പോള്‍ ലോകമെമ്പാടുനിന്നുമായി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 339000 കടന്നിരിക്കുകയാണ്.
 
ഏത് ലുക്കിലാണ് താന്‍ കൂടുതല്‍ സ്റ്റൈലിഷ് എന്നതിന് വോട്ട് രേഖപ്പെടുത്താന്‍ പവല്‍ തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും കൂടുതല്‍ വോട്ട് അദ്ദേഹത്തിന്‍റെ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിന് കിട്ടുമെന്ന് പ്രതീക്ഷിക്കാം.
 
ഇന്‍സ്റ്റാഗ്രാം ഫിറ്റ്‌നസ് മോഡല്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശസ്തനായ പവല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം ഫോട്ടോ പോസ്റ്റ് ചെയ്ത് തന്‍റെ ആരാധകരെ സന്തോഷിപ്പിക്കുന്നു. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: പവലിന്‍റെ ഇന്‍സ്റ്റാഗ്രാം പേജ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

അറിഞ്ഞോളൂ... പപ്പായ തിന്നാല്‍ രണ്ടുണ്ട് കാര്യം !

പണ്ടുമുതല്‍ എന്നുവച്ചാല്‍ പറങ്കികള്‍ കേരളത്തില്‍ എത്തിയ കാലത്തോളം തന്നെ പഴക്കമുണ്ട് ...

news

പല്ലുണ്ടായാല്‍ മാത്രം പോര; അത് നല്ല പല്ല് തന്നെയാകണം - പക്ഷേ എങ്ങനെ ?

ഒരു ചിരി കണ്ടാല്‍ അതു മതി, എത്ര വിഷമം ഉണ്ടെങ്കിലും ഒരു നല്ല ചിരി അതെല്ലാം മാറ്റിയേക്കും. ...

news

രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലോ ? പേടിക്കേണ്ട... പ്രതിവിധിയുണ്ട് !

ചില പ്രത്യേക തരത്തിലുള്ള വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുന്ന വേളയില്‍ ശരീരം ...

news

ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിനു മാത്രമല്ല, തലച്ചോറിനും കിട്ടും എട്ടിന്റെ പണി !

ഹൃദയത്തിന്റെ സംരക്ഷണത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും പറ്റിയ ഭക്ഷണം തലച്ചോറിന്റെ ...

Widgets Magazine