റി​യാ​ദി​ല്‍ വ​ൻ അ​ഗ്നി​ബാ​ധ; ഇന്ത്യക്കാരുൾപ്പെടെ 10പേ​ർ മ​രി​ച്ചു - മലയാളികള്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല

റി​യാ​ദി​ല്‍ വ​ൻ അ​ഗ്നി​ബാ​ധ; ഇന്ത്യക്കാരുൾപ്പെടെ 10പേ​ർ മ​രി​ച്ചു - മലയാളികള്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല

  Riad citi , Riad , accident , police , hospital , തീ​പി​ടുത്തം , മരണം , പൊലീസ് , സൗ​ദി​ , റി​യാ​ദ് , അപകടം
റി​യാ​ദ്| jibin| Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2017 (16:38 IST)
സൗ​ദി​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ല്‍ ഫ​ര്‍​ണീ​ച്ച​ര്‍ വ​ര്‍​ക് ഷോ​പ്പി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇന്ത്യക്കാരുൾപ്പെടെ 10 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റി​യാ​ദി​ല്‍ അ​ല്‍​ബ​ദ്ര്‍ സ്‌​ട്രീ​റ്റി​ല്‍ സ്ഥതിചെയ്യുന്ന ഇന്ത്യാക്കാരുടെ ഉടമസ്ഥതയിലുള്ള ഫ​ര്‍​ണീ​ച്ച​ര്‍ വ​ര്‍​ക് ഷോ​പ്പി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു തീപിടുത്തമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ റിയാദ് സിവിൽ ഡിഫൻസ് വിഭാഗം തീയണച്ചു.

സി​വി​ല്‍ ഡി​ഫ​ന്‍​സും റെ​ഡ് ക്ര​സ​ന്‍റെ വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. അപകടത്തിന് കാരണമായതെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇവിടുത്തെ തീയണച്ചതെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :