ഫിഡല്‍ കാസ്ട്രോയുടെ ജീവിതത്തിലെ നിര്‍ണായക വര്‍ഷങ്ങള്‍; ലോകം മാറ്റിമറിക്കപ്പെട്ട വര്‍ഷങ്ങള്‍

ഫിഡല്‍ കാസ്ട്രോയുടെ ജീവിതത്തിലെ നിര്‍ണായകവര്‍ഷങ്ങള്‍

ഹവാന| Last Modified ശനി, 26 നവം‌ബര്‍ 2016 (12:10 IST)
ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിഡല്‍ കാസ്ട്രോ അന്തരിച്ചു. ഏറ്റവുമധികം കാലം ക്യൂബയുടെ തലവന്‍ ആയിരുന്ന ഫിഡല്‍ കാസ്ട്രോ ആറുവട്ടം ക്യൂബയുടെ പ്രസിഡന്റ് ആയിരുന്നു. 1926ല്‍ ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയില്‍ ആയിരുന്നു ഫിഡല്‍ കാസ്ട്രോ ജനിച്ചത്.

1926 - ഓറിയന്റെ പ്രവിശ്യയില്‍ ആയിരുന്നു ഫിഡല്‍ കാസ്ട്രോ ജനിച്ചത്.
1953 - ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കാനുള്ള ശ്രമത്തിനിടെ ജയിലില്‍ അടയ്ക്കപ്പെട്ടു
1955 - ആംനെസ്റ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് 1955ല്‍ അദ്ദേഹം ജയില്‍മോചിതനായി
1956 - ചെ ഗുവേരയോട് ഒപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഒളിപ്പോര് ആരംഭിച്ചു
1959 - ബാറ്റിസ്റ്റയെ പാരജായപ്പെടുത്തി ക്യൂബയുടെ പ്രധാനമന്ത്രിയായി
1960 - ദ ബേ ഓഫ് പിഗ്സ് ആക്രമണം
1962 - 1962 ല്‍ ഭരണനിര്‍വഹണത്തിലെ അപാകതകൊണ്ട് ക്യൂബ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു, കൂടാതെ അമേരിക്ക ക്യൂബയുടെ മേല്‍ ഏര്പ്പെ‍ടുത്തിയിരുന്ന സാമ്പത്തിക ഉപരോധവും ക്യൂബയെ തളര്ത്തി‍. ഫിദലിന്റെ സോവിയറ്റ് യൂണിയനോടുള്ള ആഭിമുഖ്യം ചെ ഗുവേരക്ക് ഇഷ്ടമായിരുന്നില്ല. ചെ ഗുവേര മാവോ സേ തൂങിന്റെ ചൈനയോട് അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു. ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധി.
1976 - ക്യൂബന്‍ ദേശീയ അസംബ്ലി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു, ക്യൂബയുടെ അധികാരം ഏറ്റെടുത്തു
1979 - ക്യൂബയില്‍ വെച്ചു നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയില്‍ കാസ്ട്രോയെ ചെയര്പേ‍ഴ്സണായി തിരഞ്ഞെടുത്തു.
1992 - ക്യൂബന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ യു എസുമായി ഉടമ്പടിയില്‍ എത്തി.
2008 - ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ക്യൂബയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :