മുപ്പത് മിനിറ്റ് പണിമുടക്കിയപ്പോള്‍ നഷ്ടമായത് മൂന്ന് കോടി!

കാലിഫോര്‍ണിയ| Last Modified വ്യാഴം, 19 ജൂണ്‍ 2014 (21:29 IST)
ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്ക്‌ മുപ്പതു മിനിറ്റ്‌ പണിമുടക്കിയപ്പോള്‍ നഷ്ടമായത് മൂന്ന് കോടി. 128 കോടിയോളം സജീവ ഉപയോക്‌താക്കളാണ് ഫേസ്‌ബുക്കിനുള്ളത്‌. ബിസിനസ്‌, രാഷ്‌ട്രീയ പ്രചാരണങ്ങള്‍, ആശയവിനിമയ ഉപാധി തുടങ്ങിയ വിവിധതരം പ്രൊമോഷനുകള്‍ ഫേസ്ബുക്ക് വഴിയാണ് നടക്കുന്നത്.

അരമണിക്കൂര്‍ മാത്രം പ്രവര്‍ത്തനം നിലച്ചപ്പോള്‍ ഫേസ്‌ബുക്ക്‌ കമ്പനിയ്‌ക്ക് നഷ്‌ടമായത്‌ 3 കോടിയോളം രൂപയാണെന്നാണ്‌ കണക്ക്‌. ഒരു മിനിറ്റില്‍ ഫേസ്‌ബുക്കിന്റെവരുമാനം ഒമ്പത് ലക്ഷം രൂപയാണ്‌. ഇതനുസരിച്ച്‌ 2.7 കോടിയാണ്‌ ഇന്നത്തെ നഷ്‌ടം.

ഇതിനൊപ്പം തകരാര്‍ പരിഹരിക്കാനുള്ള ചിലവും വരും. മൊത്തം മൂന്ന് കോടി രൂപ നഷ്ടമെന്നത് പ്രാഥമിക നിഗമനം മാത്രമാണ്. യഥാര്‍ഥത്തില്‍ ഫേസ്‌ബുക്കിനുണ്ടായ നഷ്‌ടത്തിന്റെ കണക്കുകള്‍ കൂടുതല്‍ വിശദമായ പരിശോധനയ്‌ക്ക് ശേഷമേ പുറത്തുവരൂ.
എന്നാല്‍ ഫേസ്‌ബുക്ക്‌ നിശ്‌ചലമായപ്പോള്‍ ഉണ്ടായ കണക്കെടുത്താല്‍ നഷ്‌ടം ദശകോടികള്‍ കവിയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :