സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 6 മെയ് 2014 (12:51 IST)
സംസ്ഥാനത്തെ മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു. പിജി കോഴ്സുകള്‍ക്ക്‌ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെട്ടതിലും ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ്‌ സൂചനാ പണിമുടക്ക് നടത്തുന്നത്‌.

ഉച്ചക്ക് ഒരു മണി വരെയാണ് സമരം. കാഷ്വാലിറ്റി , ഐ.സി.യു, പ്രസവ വാര്‍ഡ്‌ തുടങ്ങിയവയ
പ്രവര്‍ത്തിക്കും എന്നാല്‍ ഒപി പ്രവര്‍ത്തനത്തെ സമരം ബാധിക്കും. അടിസ്ഥാനസൗകര്യങ്ങളുടെയും അധ്യാപകരുടെ കുറവും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി കോഴ്സുകളുടെ അംഗീകാരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു‌.

94 ഓളം സീറ്റുകളുടെ അംഗീകാരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ഇവിടെനിന്നും ബിരുദാനന്തര ബിരുദം നേടുന്ന ഡോക്ടര്‍മാര്‍ക്ക്‌ പുറത്ത്‌ ജോലി ലഭിക്കില്ലെന്ന സാഹചര്യമാണുള്ളത്‌. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍
നാളെ ചര്‍ച്ച നടത്തും.
ആവശ്യങ്ങള്‍ക്ക്ടി പരിഹാരമുണ്ടായില്ല്വെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് തയാറാകാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :