പ്രാർഥനകളും ചികിത്സകളുമെല്ലാം വിഫലം; ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദ് അന്തരിച്ചു

അബുദാബി, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (14:33 IST)

Widgets Magazine
eman ahmed ,  abu dhabi , 	egypt,	weight,	treatment,	mumbai,	ഇമാൻ അഹമ്മദ്, മുംബൈ,	ഭാരം,	ചികിത്സ,	ആശുപത്രി,	ഈജിപ്ത്,	death,	മരണം,	അബുദാബി

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാരം കുറയ്ക്കുന്നതിനായുള്ള ചികിത്സകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. 
 
നടക്കുന്നതിനിടെ ഇമാന്റെ കിഡ്‌നി തകരാറിലാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്തുകാരിയായ ഇമാന്‍ കഴിഞ്ഞ ഏപ്രിലിലായിരുന്നു ചികിത്സയ്ക്കായി ബുര്‍ജീലില്‍ എത്തിയത്. ഇരുപതോളം ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.
 
500 കിലോയിലധികം ഭാരമുണ്ടായിരുന്ന ഇമാന്‍ ചികിത്സയ്ക്കായി ഇന്ത്യയിലുമെത്തിയിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ നിന്നും ചികിത്സ മതിയാക്കിയ ശേഷമാണ് അവര്‍ അബുദാബിയിലെത്തിയത്. ചികിത്സയുടെ ഭാഗമായി ഇമാന്റെ ഭാരം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ തനിയെ ഭക്ഷണം കഴിക്കാനും ടെലിവിഷന്‍ കാണാനും ചികിത്സയുടെ ഫലമായി ഇമാന് സാധിക്കുകയും ചെയ്തിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇമാൻ അഹമ്മദ് മുംബൈ ഭാരം ചികിത്സ ആശുപത്രി ഈജിപ്ത് മരണം അബുദാബി Egypt Weight Death Treatment Mumbai Abu Dhabi Eman Ahmed

Widgets Magazine

വാര്‍ത്ത

news

കാവ്യയ്ക്ക് ആശ്വസിക്കാം! - കോടതി അറിയിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനേയും സംവിധായകന്‍ ...

news

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി, ദിലീപിനു ആശ്വസിക്കാവുന്ന നിരീക്ഷണങ്ങള്‍; പുതുപ്രതീക്ഷയില്‍ ദിലീപ് ഫാന്‍സ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി ...

news

പ്രഭാവർമയ്ക്ക് വള്ളത്തോൾ പുരസ്കാരം

ഈ വർഷത്തെ വള്ളത്തോൾ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവർമയ്ക്ക്. അദ്ദേഹത്തിന്റെ ...

Widgets Magazine