മകളുടെ വിവാഹത്തിന്റെ ഒപ്പം 190 പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി പിതാവ്

രാജകീയ വിവാഹത്തിൽ 190 ജോഡികൾക്ക് മാംഗല്യ ഭാഗ്യം

അബുദാബി| AISWARYA| Last Updated: വെള്ളി, 21 ഏപ്രില്‍ 2017 (12:46 IST)
അബുദാബിയിലെ കിരീടാവകാശിയുടെ മകളുടെ വിവാഹവേളയിൽ മംഗല്യഭാഗ്യമൊരുങ്ങിയത് 190 ജോഡികൾക്ക്. ഭരണ കുടുംബത്തിലെ ഇളംതലമുറകളെ ബന്ധിപ്പിക്കുന്ന വിവാഹവേളയിലാണ് ഇത് നടന്നത്. അബുദാബി കിരീടാവകാശി ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ പുത്രിയും ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്‌യാനും തമ്മിലുള്ള വിവാഹമാണ് സമൂഹവിവാഹത്തിനുകൂടി വേദിയായി മാറിയത്. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, മുശ്‌രിഫ് കൊട്ടാരമായിരുന്നു വിവാഹ വേദി.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റുകളുടെ ഭരണാധിപന്മാർ, കിരീടാവകാശികൾ, മന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ തുടങ്ങിയവർ വിവാഹത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :