ഈജിപ്‌ത് സൈനിക ആക്രമണത്തില്‍ 17 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കെയ്‌റോ| VISHNU N L| Last Modified ഞായര്‍, 26 ജൂലൈ 2015 (10:18 IST)
ഈജിപ്‌ത് സൈനിക ആക്രമണത്തില്‍ 17 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ സീനായ്‌ മേഖലയില്‍ ഭീരരുടെ ഒളിത്താവളത്തില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടത്‌. കഴിഞ്ഞാഴ്‌ച തീവ്രവാദികളുടെ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്‌ സൈന്യം തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണം ശക്‌തമാക്കിയത്‌.

അല്‍ ക്വയ്‌ദ ബന്ധമുള്ള അന്‍സാര്‍ ബയത്‌ അല്‍ മുഖ്‌ദിസ്‌ എന്ന സംഘടനയില്‍ അംഗമായവരാണ്‌ കൊല്ലപ്പെട്ടത്‌.ഷേക്‌ സുവെയ്‌ദ് നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തിയ ആക്രമണത്തിലാണ്‌ ഇവരെ വധിച്ചതെന്നു സൈനിക ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.

നഗരത്തിലെ ഷേക്‌ സുവെയ്‌ദീന്‍ തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ തന്നെ മറ്റൊരു ഒളിത്താവളത്തില്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു തീവ്രവാദികളും കൊല്ലപ്പെട്ടതായി ഉദേയാഗസ്‌ഥര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :