നാഗലാൻഡിൽ സൈനിക നടപടി, ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കൊഹിമ| VISHNU N L| Last Updated: വെള്ളി, 17 ജൂലൈ 2015 (11:38 IST)
നാഗലാൻഡിൽ ഇന്ത്യ - മ്യാൻമർ അതിർത്തിയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരോധിത വിഘടനവാദി സംഘടനയായ എൻഎസ്‌സിഎൻ-കെയുടെ (നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് - ഖാപ്‌ലങ്) തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

ഫേക്ക് ജില്ലയിലെ അവാന്‌ഖു മേഖലയിൽ ബുധൻ രാത്രിയായിരുന്നു ആക്രമണം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന്റെ12 പാരാ കമാൻഡോകളുടെയും,
46 അസം റൈഫിള്‍സ് വിഭാഗത്തിന്റെയും സയുക്ത സംഘത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചടിച്ച സംയുക്ത സൈന്യ്ം തീവ്രവാദികളെ കൊലപ്പെടുത്തുകയായിരുന്നു.

ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം തുടർന്നു. സൈനിക ഉദ്യോഗസ്ഥന് കാലിൽ വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. എകെ സീരിസിലുള്ള രണ്ട് റൈഫിലുകളും വൻ ആയുധശേഖരവും കണ്ടെത്തി. തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.

വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ചിലാണ് തീവ്രവാദികൾ ആദ്യം ആക്രമിച്ചത്. ജൂണിൽ മണിപ്പൂരിൽ സൈനിക വ്യൂഹത്തെ ആക്രമിച്ച സംഭവത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. 11 പേർക്കു പരുക്കേറ്റിരുന്നു. നാല് ദിവസങ്ങൾക്കുശേഷം മ്യാൻമറിലെത്തി ഇന്ത്യൻ സൈന്യം നടത്തിയ പ്രഹരത്തിൽ അൻപതോളം തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്.

തീവ്രവാദികളായ ഏഴുപേരെ വധിച്ചു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. . സൈന്യത്തിന്റെ
ചേർന്നാണ് ആക്രമണം നടത്തിയത്.

എൻഎസ്‌സിഎൻ-കെ തീവ്രവാദികളാണ് ആദ്യം ആക്രമണം നടത്തിയത്. സൈന്യം തിരിച്ചടിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :