കടക്കെണിയിലായ ഗ്രീസിന് 700 കോടി യൂറോയുടെ സഹായം

ഗ്രീസ് , സാമ്പത്തിക പ്രതിസന്ധി , ജര്‍മ്മനി , യൂറോ സോണ്‍
ബ്രസല്‍‌സ്| jibin| Last Updated: വെള്ളി, 17 ജൂലൈ 2015 (09:29 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ ഗ്രീസിന് 700 കോടി യൂറോയുടെ സഹായം. യൂറോ സോണിലെ ധനകാര്യ മന്ത്രിമാരാണ് ഗ്രീസിന് ആശ്വാസമാകുന്ന തീരുമാനമെടുത്തത്. തുക ഉടന്‍ കൈമാറും. ഇക്കാര്യം വെള്ളിയാഴ്ച രാത്രിയോടെ വിവിധ അംഗരാജ്യങ്ങള്‍ അംഗീകരിക്കും.

യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ കരാറിന് കഴിഞ്ഞ ദിവസമാണ് ഗ്രീസ് പാര്‍ലമെന്റ് എംപിമാര്‍ അനുകൂലമായി വോട്ടു ചെയ്തത്. ഇതിന് പിന്നാലെയാണ് ഗ്രീസിന് എറെ ആശ്വാസമാകുന്ന രണ്ട് തീരുമാനങ്ങള്‍ വന്നത്. ഒന്ന് ഗ്രീസ് പാര്‍ലമെന്റ് കരാറിന് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ കടബാധ്യതക്ക് അയവു വരുത്താന്‍ ഏഴു ബില്യണ്‍ യൂറോയുടെ സഹായം പ്രഖ്യാപിച്ചു. രണ്ട്, പ്രതിസന്ധിയിലായ രാജ്യങ്ങള്‍ക്കനുവദിക്കുന്ന അടിയന്തര ധന സഹായം ഗ്രീസിനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കുത്തനെ ഉയര്‍ത്തി.

ജൂണിന് ശേഷം ആദ്യമായാണ് ഗ്രീസിന് അനുകൂലമായ നടപടി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എടുക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ആറായിരം കോടി രൂപ ഗ്രീസിന് ഇതുവഴി ലഭിക്കും. ധന സഹായം പ്രഖ്യാപിച്ചതോടെ മൂന്നാഴ്ചയായി അടച്ചിട്ടിരിക്കുന്ന ഗ്രീസിലെ ബാങ്കുകള്‍ തിങ്കളാഴ്ച തുറക്കും. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ യൂറോ മേഖലയിലെ വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടായി. ഇതോടെ ഗ്രീസിലെ ബാങ്കുകള്‍ തിങ്കളാഴ്ച തുറക്കുമെന്നാണ് സൂചന. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ യൂറോ മേഖലയിലെ വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടായി.


കടുത്ത അച്ചടക്ക നടപടികള്‍ക്കു പകരം സാമ്പത്തിക സഹായം അനുവദിക്കുന്ന ഗ്രീസ് കടാശ്വാസ പദ്ധതിക്ക് പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. വോട്ടെടുപ്പില്‍ പാക്കേജിനെ അനുകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കം ലഭിച്ചു. 64നെതിരെ 229 വോട്ടുകള്‍ക്കാണ് പാക്കേജ് അംഗീകരിച്ചത്.

പാക്കേജ് അംഗീകരിച്ചതോടെ യൂറോപ്യന്‍ യൂണിയന്റെ പരിഷ്കാരങ്ങളും നിര്‍ദ്ദേശങ്ങളും ഗ്രീസില്‍ നടപ്പിലാക്കും. അതേസമയം കടാശ്വാസപാക്കേജില്‍ തനിക്ക് വിശ്വാസമില്ലെന്നും എന്നാല്‍ എംപിമാരുടെ പ്രേരണമൂലം ഇതിനോട് യോജിക്കുകയാണന്നും ഗ്രീസ് പ്രധാനമന്ത്രി അലക്സി സിപ്രസ് വ്യക്തമാക്കിയിരുന്നു. ഗ്രീസും രാജ്യത്തെ ബാങ്കുകളും തകരാതിരിക്കുന്നതിനു ഏതുതരത്തിലുളള യുക്തിരഹിതമായ നടപടി സ്വീകരിക്കാനും താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടാശ്വാസ പദ്ധതിക്ക് ഗ്രീസ് സര്‍ക്കാര്‍ വഴങ്ങിയതോടെ അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9500 കോടി ഡോളര്‍കൂടി അനുവദിക്കാന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ നേരത്തെ തീരുമാനമായിരുന്നു. പ്രതിസന്ധി തുടരുകയാണെങ്കിൽ രാജ്യത്തെ ബാങ്കിംഗ് സംവിധാനം തകരുകയും സാമ്പത്തികനില കൂടുതൽ താളെതെറ്റുകയും ചെയ്യുമെന്ന് വന്നതോടെയാണ് ഗ്രീസ് കടാശ്വാസ പദ്ധതിക്ക് സമ്മതിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :