നേരിയ ആശ്വാസം; ഗ്രീസ് കടാശ്വാസ പദ്ധതിക്ക് പാർലമെന്റ് അംഗീകാരം

ഗ്രീസ് കടാശ്വാസ പദ്ധതി , ഗ്രീസ് , അലക്സി സിപ്രസ് , ജര്‍മനി
ആതന്‍സ്| jibin| Last Modified വ്യാഴം, 16 ജൂലൈ 2015 (08:08 IST)
കടുത്ത അച്ചടക്ക നടപടികള്‍ക്കു പകരം സാമ്പത്തിക സഹായം അനുവദിക്കുന്ന ഗ്രീസ് കടാശ്വാസ പദ്ധതിക്ക് പാർലമെന്റ് അംഗീകാരം നൽകി. വോട്ടെടുപ്പില്‍ പാക്കേജിനെ അനുകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കം ലഭിച്ചു. 64നെതിരെ 229 വോട്ടുകള്‍ക്കാണ് പാക്കേജ് അംഗീകരിച്ചത്. ഇതോടെ ഗ്രീസില്‍ നികുതി വര്‍ധനവും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും ഉണ്ടാകുമെന്ന് ഉറപ്പായി.

പാക്കേജ് അംഗീകരിച്ചതോടെ യൂറോപ്യന്‍ യൂണിയന്റെ പരിഷ്കാരങ്ങളും നിര്‍ദ്ദേശങ്ങളും ഗ്രീസില്‍ നടപ്പിലാക്കും. അതേസമയം കടാശ്വാസപാക്കേജില്‍ തനിക്ക് വിശ്വാസമില്ലെന്നും എന്നാല്‍ എംപിമാരുടെ പ്രേരണമൂലം ഇതിനോട് യോജിക്കുകയാണന്നും ഗ്രീസ് പ്രധാനമന്ത്രി അലക്സി സിപ്രസ് വ്യക്തമാക്കി. ഗ്രീസും രാജ്യത്തെ ബാങ്കുകളും തകരാതിരിക്കുന്നതിനു ഏതുതരത്തിലുളള യുക്തിരഹിതമായ നടപടി സ്വീകരിക്കാനും താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടാശ്വാസ പദ്ധതിക്ക് ഗ്രീസ് സര്‍ക്കാര്‍ വഴങ്ങിയതോടെ അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9500 കോടി ഡോളര്‍കൂടി അനുവദിക്കാന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ നേരത്തെ തീരുമാനമായിരുന്നു. പ്രതിസന്ധി തുടരുകയാണെങ്കിൽ രാജ്യത്തെ ബാങ്കിംഗ് സംവിധാനം തകരുകയും സാമ്പത്തികനില കൂടുതൽ താളെതെറ്റുകയും ചെയ്യുമെന്ന് വന്നതോടെയാണ് ഗ്രീസ് കടാശ്വാസ പദ്ധതിക്ക് സമ്മതിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :