ഭീകരതാശൈലിയിൽ മാറ്റം വരുത്തുന്നില്ലെങ്കില്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കും: മുന്നറിയിപ്പുമായി ട്രംപ്

പാകിസ്ഥാനെ പാഠം പഠിപ്പിക്കാനൊരുങ്ങി യുഎസ്

Pakistan ,  Donald Trump ,  United States ,  Terrorism  , ഡോണള്‍ഡ് ട്രംപ് ,  പാകിസ്ഥാന്‍ ,  ഭീകരത , അമേരിക്ക , യു എസ്
വാഷിങ്ടന്‍| സജിത്ത്| Last Modified ശനി, 7 ഒക്‌ടോബര്‍ 2017 (11:28 IST)
എത്ര പറഞ്ഞിട്ടും ഭീകരതയെ അനുകൂലിക്കുന്ന ശൈലിയില്‍ മാറ്റം വരുത്താത്ത പാകിസ്ഥാനെ പാഠം പഠിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഭരണകൂടത്തിലെ രണ്ട് ഉന്നതരെ തന്റെ സന്ദേശവുമായി ഈ മാസം പാക്കിസ്ഥാനിലേക്ക് അയക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ പാക്കിസ്ഥാന് ‘ഇരട്ട പ്രഹരം’ കൊടുക്കാന്‍ കഴിയുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരായിരിക്കും പാകിസ്ഥാന്‍ സന്ദര്‍ശിക്കുക എന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും നിരന്തരം ആക്രമിക്കുന്ന ഭീകരര്‍ക്ക് പാകിസ്ഥാന്‍ താവളമൊരുക്കുകയാണെന്നും ഇരുമേഖലയ്ക്കും ഇവര്‍ വലിയ ഭീഷണിയാണെന്നും യുഎസ് ആരോപിക്കുന്നുണ്ട്.

പാക്ക് പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങിയവരുമായി റെക്‌സ് ടില്ലേഴ്‌സണും ജിം മാറ്റിസും കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനുശേഷവും ഭീകരതയെ അനുകൂലിക്കുന്ന തരത്തിലാണ് പാകിസ്ഥാന്റെ ശ്രമമെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും യുഎസ് നല്‍കും. ഭീകരതാശൈലിയില്‍ പാകിസ്ഥാന്‍ ഇനിയും മാറ്റം വരുത്തുന്നില്ലെങ്കില്‍ ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്ന് കഴിഞ്ഞ ദിവസം ജിം മാറ്റിസ് പറയുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :