ദിവസവും ചൂടുള്ള ചോര വേണം; നായ്‌ക്കളുടെ രക്‍തം ഊറ്റിക്കുടിക്കുന്ന യുവാവ് പിടിയില്‍!

ഇയാളുടെ ഭാഷ മനസിലാകാത്ത കാരണം ചോദ്യം ചെയ്യല്‍ മുടങ്ങിയിരിക്കുകയാണ്

നായ്‌ക്കളുടെ രക്‍തം , നായ , ചോര കുടിക്കുക , യുവാവ് അറസ്‌റ്റില്‍
സനാ| jibin| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (03:15 IST)
ദിവസവും നായ്‌ക്കളുടെ ചോര കുടിക്കുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. വിചിത്രമായ ഭാഷയില്‍ സംസാരിക്കുകയും ആരുമായും ഇടപെഴകാതെ ജീവിക്കുകയും ചെയ്യുന്ന ഇയാളെ
യെമനിലെ ഒരു വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ ഭാഷ മനസിലാകാത്ത കാരണം ചോദ്യം ചെയ്യല്‍ മുടങ്ങിയിരിക്കുകയാണ്.

യെമനിലെ ഹുദൈദാ പട്ടണത്തിലെ ഒറ്റപ്പെട്ട ഒരു വീട്ടില്‍ നിന്നാണ് നായ്‌ക്കളുടെ ചോര കുടിക്കുന്ന യുവാവിനെ പിടികൂടിയത്. പൊലീസ് വീട്ടില്‍ എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പല്ലുകള്‍ പട്ടിയുടെ ശരീരത്തിലാഴ്ത്തി രക്തം വലിച്ച് കുടിക്കുന്നതായിരുന്നു യുവാവിന്റെ പതിവ്.

പിടി കൂടുബോള്‍ ചെറിയ ഒരു ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഈ നായയുടെ ചോരയും ഇയാള്‍ കുടിച്ചിരുന്നതായി പരിശേധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്‌തുവരുകയാണെന്നാണ് റിപ്പോര്‍ട്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :