അന്യസംസ്ഥാനത്തെങ്കിലും സോളാര്‍ കേസില്‍ അന്വേഷണം നടക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമെന്ന് സരിത

കോഴ, മുഖ്യമന്ത്രി, സരിത എസ്‌ നായര്‍ scam, chief minister, saritha s nair
തിരുവനന്തപുരം| rahul balan| Last Modified ശനി, 27 ഫെബ്രുവരി 2016 (00:49 IST)
ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടതില്‍ സന്തോഷമുണ്ടെന്ന്‌ സോളാര്‍ കേസിലെ പ്രതി സരിത എസ്‌ നായര്‍. സോളാര്‍ കമ്മീഷന്റെ ക്രോസ്‌ വിസ്‌താരത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അവര്‍. അന്യസംസ്‌ഥാനത്ത്‌ എങ്കിലും ഈ കേസില്‍ അന്വേഷണം നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു.

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിക്കുള്ള കോഴ അദ്ദേഹത്തിന്റെ സഹായിക്ക്‌ ഡല്‍ഹിയിലെ ചാന്ദനി ചൗക്കിലുള്ള ഒരു മാളിന്റെ പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍വെച്ച്‌ കൈമാറിയെന്നായിരുന്നു മുമ്പ്‌ സരിത വെളിപ്പെടുത്തിയിരുന്നത്‌. ഈ വിഷയത്തില്‍ ലഭിച്ച പരാതിയിലാണ്‌ അന്വേഷിച്ച്‌ വെള്ളിയാഴ്‌ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ ഡല്‍ഹി കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :