കൊളംബിയയിൽ മണ്ണിടിച്ചില്‍: 200 മരണം, 202 പേർക്ക് പരുക്ക്, 220 പേരെ കാണാതായി - മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്

കൊളംബിയൻ മണ്ണിടിച്ചിൽ; മരണസംഖ്യ 200 കവിഞ്ഞു

  Colombia landslides , death , hospital , Rain , Heavy Rain , landslides , Colombia , ലാറ്റിനമേരിക്ക , കനത്തത മഴ , കൊളംബിയ , മൊക്കോവ , ഹുവാൻ മാനുവൽ , മണ്ണിടിച്ചില്‍ , മഴ
മൊക്കൊവ (കൊളംബിയ)| jibin| Last Updated: ഞായര്‍, 2 ഏപ്രില്‍ 2017 (10:36 IST)
ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരുനൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 202 പേർക്ക് പരുക്കേറ്റു. 220പേരെ കാണാതായിട്ടുണ്ട്. മോക്കോവ പ്രവിശ്യയിലാണ് കനത്തത മഴയും മണ്ണിടിച്ചിലുമുണ്ടായത്.

ശനിയാഴ്ചയോടെ കനത്ത മണ്ണിടിച്ചിലുണ്ടായത്. നഗരത്തിലെ ഒരു പ്രദേശമാകെ തകര്‍ന്ന അവസ്ഥയിലാണുള്ളത്. ഈ പ്രദേശത്തെ കെട്ടിടങ്ങളും വൃക്ഷങ്ങളുമെല്ലാം മണ്ണിനടിയിലായി.

രാത്രിയിലും പകലുമായി നിൽക്കാതെ പെയ്ത മഴയിൽ നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി. നിലയ്ക്കാതെ പെയ്യുന്ന മഴയത്തുടർന്ന് മൂന്നു നദികൾ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്.

വനത്തോട് ചേർന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടയതെന്നത് രക്ഷാപ്രവർത്തനത്തെയും കാര്യമായി ബാധിച്ചു.

കൊളംബിയൻ പ്രസിഡന്റ് സാന്തോസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. അയൽ രാജ്യങ്ങളോട് അദ്ദേഹം സഹായം അഭ്യർഥിച്ചു. അടിയന്തരമായി വിവിധ സേനവിഭാഗങ്ങളോട് ദുരന്തമുഖത്ത് എത്താനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :