കോടതിയിൽ ജഡ്ജിക്ക് നേരെ ചെരുപ്പേറ്; ആക്രമണം നടത്തിയത് 12 വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി

പീഡനക്കേസ് പ്രതിക്ക് 25 വർഷം ശിക്ഷ വിധിച്ചു; പോക്സോ കോടതി ജഡ്ജിക്കുനേരെ ചെരുപ്പേറ്

  wayanad , pokso court , police , arrest , rape , hospital , പോക്സോ കോടതി , പോക്സോ , ചെരുപ്പേറ് , ജഡ്ജി , പൊലീസ് കേസ് , അറസ്‌റ്റ്  , പീഡനം , വയനാട്
വയനാട്| jibin| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (14:08 IST)
വിചാരണയ്ക്കിടെ വയനാട്ടിലെ പോക്സോ കോടതിയിൽ ജഡ്ജിക്ക് നേരെ പ്രതി ചെരുപ്പെറിഞ്ഞു. പോക്സോ കേസിൽ ശിക്ഷ ലഭിച്ച മേപ്പാടി കടത്തിക്കുന്ന് സ്വദേശി അറുമുഖനാണ് ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്.

ഏറു ശരീരത്തുകൊണ്ട ജഡ്ജി പഞ്ചാപ കേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പരുക്കൊന്നും ഏറ്റിട്ടില്ല. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ അറുമുഖനെ അറസ്റ്റ് ചെയ്തു. ഇയാളെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

2014ൽ ഉണ്ടായ കേസിൽ 20 വർഷത്തെ തടവിന് പ്രതിയെ ജഡ്ജി ശിക്ഷിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് സംശയിക്കപ്പെടുത്തു. 12 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അറുമുഖന് ശിക്ഷ വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :