ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചു; നവദമ്പതികള്‍ അറസ്റ്റില്‍

Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (15:35 IST)
ഐസിസില്‍ ചേരാന്‍ പോയ യുവ ദമ്പതികള്‍ രഹസ്യാന്വേഷണ സേന നവദമ്പതികളെ അറസ്റ്റു ചെയ്തു. മിസിസിപ്പി സ്വദേശികളായ ജെയിലിന്‍ ഡെല്‍ഷൗന്‍ യംഗ് (19), മുഹമ്മദ് ഒഡാ ധഖ്‌ലല്ല (22) എന്നിവരാണ് അറസ്റ്റിലായത്. സിറിയ വഴി ഗ്രീസിലും ടര്‍ക്കിയിലുമായി മധുവിധു ആഘോഷിക്കാന്‍ പോവുകയാണെന്ന വ്യാജേനയാണ്
ഇവര്‍ വിമാനത്താവളത്തിലെത്തിയത്.

സിറിയയിലേക്ക് കടക്കുന്നതിനായി മിസിസിപ്പിയിലെ കൊളംബസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു എഫ്.ബി.ഐ ഇരുവരേയും അറസ്റ്റു ചെയ്തത്. പിടിയിലായ ഇരുവരേയും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇവരെ ജാമ്യം നല്‍കാതെ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ ജഡ്ജി നിര്‍ദ്ദേശിക്കുകയായിരുന്നു. ജൂണ്‍ ആറിന് വിവാഹിതരായ ഇരുവരും ഐസിസ് റിക്രൂട്ട്‌മെന്റ് ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :