മോഷ്ടിച്ച ബൈക്കുമായി കൊലക്കേസ് പ്രതി അറസ്റ്റില്‍

വെഞ്ഞാറമൂട്| Last Modified ബുധന്‍, 22 ജൂലൈ 2015 (19:54 IST)
മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ കൊലപാതക കേസിലെ പ്രതി പൊലീസ് വലയിലായി. വേറ്റിനാട് കൈതക്കുഴി കിഴക്കേക്കര വീട്ടില്‍ സജില്‍ കുമാര്‍ (33) എന്ന ശരത്തിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ വെമ്പായം കൊപ്പം വെയിറ്റിംഗ് ഷെഡിനു മുന്നില്‍ വാഹന പരിശോധന നടത്തവേയാണു ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിന്‍റെ നമ്പരും ആര്‍.സി. ബുക്കിലെ നമ്പരും വ്യത്യസ്തമായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്ക് മോഷ്ടിച്ചതാണെന്നും ഇയാള്‍ കൊലപാതക കേസിലെ പ്രതിയാണെന്നും കണ്ടെത്തിയത്.

2002 ല്‍ കുറ്റിയാനിയില്‍ വച്ച് വണ്ടന്‍ ശശി എന്നയാളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ് ഇയാള്‍. മെഡിക്കല്‍ കോളെജ് ഗ്രൌണ്ടില്‍ നിന്ന് മോഷ്ടിച്ചതായിരുന്നു ബൈക്ക്. ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :