വധശ്രമക്കേസില്‍ യുവാവ് അറസ്റ്റില്‍

പാറശാല| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (19:52 IST)
സുഹൃത്തിന്‍റെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല കുഴിഞ്ഞന്‍വിള വീട്ടില്‍ രാജകുമാരന്‍ എന്ന 30 കാരനാണ് പാറശാല പൊലീസിന്‍റെ പിടിയിലായത്.

ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയത്തിന്‍റെ പേരില്‍ ഇയാളുടെ സുഹൃത്തും ഇയാളുടെ ഭാര്യയുടെ മുന്‍ ഭര്‍ത്താവും കൂടെ ജോലി ചെയ്യുന്നയാളുമായ വിജിന്‍ദാസ് എന്നയാളെയായിരുന്നു രാജകുമാരന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊ.ലീസ് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ വിജിന്‍ദാസ് ചികിത്സയിലാണ്. പാറശാല എസ്.ഐ എസ്.ചന്ദ്രകുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :