വര്‍ഷം 70,000 മരണം; ബ്രിട്ടനിൽ കോളയ്‌ക്ക് നിയന്ത്രണം വരുന്നു

 ശീതളപാനീയങ്ങളുടെ അമിതോപയോഗം , ബ്രിട്ടന്‍ , കൊക്കക്കോള , ശീതളപാനീയം
ലണ്ടൻ| jibin| Last Updated: ചൊവ്വ, 14 ജൂലൈ 2015 (09:25 IST)
കൊക്കക്കോള, പെപ്‌സി അടക്കമുള്ള ആരോഗ്യത്തിനു ഹാനികരമായ ശീതളപാനീയങ്ങളുടെ അമിതോപയോഗം നിയന്തിക്കാന്‍ ബ്രിട്ടീഷ് സർക്കാർ രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ശീതളപാനീയങ്ങള്‍ നശിപ്പിക്കുന്നുവെന്ന പഠന റീപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവയ്‌ക്ക് 20 ശതമാനം നികുതി ഏർപ്പെടുത്തി നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

70,000 പേരാണ് കോളയുടെ അമിതോപയോഗം മൂലം ബ്രിട്ടനിൽ വർഷവും മരിക്കുന്നത്. ആരോഗ്യം നശിച്ച് അമിതതോതില്‍ വണ്ണം കൂടുന്നവരുടെ എണ്ണവും കുത്തനെ വര്‍ദ്ധിച്ചു. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിലൂടെ സർക്കാരിന് നഷ്ടം ഏകദേശം 60,000 കോടി രൂപയുമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ശീതളപാനീയങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.

ടാക്സ് ഏർപ്പെടുത്തുന്നതോടെ കോളയുടെ ഉപയോഗം കുറയും. ഈ നികുതിപണം കൊണ്ട് പഴത്തിനും പച്ചകറികൾക്കും വിലക്കുറവ് നൽകാനാകും. ടാക്സ് കൂട്ടുന്നതോടെ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന കൊക്കകോളയുടെ വില 1.50 പൗണ്ടിൽ നിന്ന് 1.80 പൗണ്ടായി ഉയരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :