എലിസബത്ത് രാജ്ഞി ബക്കിങ് ഹാം കൊട്ടാരം വിടുന്നു

 ബക്കിങ് ഹാം കൊട്ടാരം , എലിസബത്ത് രാജ്ഞി , ബ്രിട്ടന്‍
ലണ്ടന്‍| jibin| Last Modified വ്യാഴം, 25 ജൂണ്‍ 2015 (13:46 IST)
മുന്നൂറു വര്‍ഷം പഴക്കമുള്ള ബ്രിട്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തില്‍ നിന്നും എലിസബത്ത് രാജ്ഞി പടിയിറങ്ങുന്നു. കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയാണ് രാജ്ഞി കൊട്ടാരത്തില്‍നിന്ന് ഇറങ്ങുന്നത്. കൊട്ടാരം വിട്ടിറങ്ങുന്ന രാജ്ഞി ബക്കിങ് ഹാമിന് സമാനമായ മറ്റേതെങ്കിലും വസതിയില്‍ തങ്ങും. 150 മില്യന്‍ പൌണ്ടിന്റെ (1500 കോടി) നവീകരണ പ്രവര്‍ത്തനങ്ങളാണ് കൊട്ടാരത്തില്‍ നടക്കാന്‍ പോകുന്നത്.

1952ല്‍ അവസാന അറ്റകുറ്റപ്പണി നടന്ന ബക്കിങ് ഹാം കൊട്ടാരത്തിന്റെ അവസ്ഥ ഇന്ന് അത്ര ഭേദമല്ല. 775 മുറികളുള്ള കൊട്ടാരത്തിന്റെ മേല്‍ക്കൂരകള്‍ അപകടകരമായ അവസ്ഥയിലാണ്. വയറിംഗും പ്ലംബിങും തകര്‍ന്ന അവസ്ഥയിലാണ്. കൂടാതെ കൊട്ടാരത്തിലെ അലങ്കാരങ്ങളും ഉന്നതര്‍ വരുബോള്‍ സ്വീകരിക്കുന്ന വേദികളും നവീകരിക്കേണ്ടത് അത്യാവശ്യമാണ്. കൊട്ടാരത്തില്‍ ആധൂനിക സൌകര്യങ്ങള്‍ ഉള്‍പ്പെടുത്താനും മറ്റ് വസ്തുക്കളും വാങ്ങുന്നതിനുമായി ആവശ്യമായ 150 മില്യന്‍ പൌണ്ട് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പണം അനുവദിക്കപ്പെട്ടാല്‍, അറ്റകുറ്റപ്പണികള്‍ ആരംഭിക്കും.

അറ്റകുറ്റപ്പണികള്‍ ആരംഭിച്ചാല്‍ രാജ്ഞി കൊട്ടാരത്തില്‍നിന്ന് മാറി നില്‍ക്കും. പടിഞ്ഞാറന്‍ ലണ്ടനിലെ വിന്‍സര്‍ കാസില്‍, നോര്‍ഫോക്കിലെ സാന്‍ഡ്രിങ് ഹാം ഹൌസ്, എഡിന്‍ ബര്‍ഗിലെ ഹോളിറൂഡ് കൊട്ടാരം, വടക്കന്‍ സ്കോട് ലാന്റിലെ ബാല്‍മറല്‍ കാസില്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരിടത്താകും രാജ്ഞി താമസിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :