സിഡ്നി|
jibin|
Last Updated:
ബുധന്‍, 2 ജൂലൈ 2014 (15:16 IST)
മുപ്പത്തിയാറു വയസിനിടെ താന്‍ പതിനായിരത്തിലധികം പുരുഷന്മാരുമായി ലൈംഗീകബന്ധം പുലര്‍ത്തിയെന്ന് ഓസ്ട്രേലിയന്‍ സുന്ദരിയായ ഗ്വിനെത്ത് മോണ്ടേന്ഗ്രോ.19 വയസില്‍ തുടങ്ങിയ ലൈംഗീക യാത്ര മുപ്പത്തിമൂന്നാം വയസില്‍ അവസാനിക്കുബോള്‍
താന്‍ 10,091 പുരുഷന്മാരുമായി ശരീരം പങ്കുവെച്ചു കഴിഞ്ഞിരുന്നുവെന്നാണ് ഗ്വിനെത്ത് വെളിപ്പെടുത്തിയത്.
തന്റെ ജീവിതം ദുരിത പൂര്‍ണ്ണമായിരുന്നു. മികച്ച ജീവിത സാഹചര്യവും ആവശ്യമായ പണവും തനിക്ക്
കിട്ടാക്കനിയായിരുന്നു. ചെറുപ്പത്തില്‍ തന്നെ അതായത് പതിനെട്ടാം വയസില്‍ താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്നും ഗ്വിനെത്ത് മോണ്ടേന്ഗ്രോ വ്യക്തമാക്കി. തുടര്‍ന്ന് മദ്യത്തിനും ലഹരിക്കും പണത്തിനുമായി സമൂഹത്തിലേക്ക് ഇറങ്ങി. മെല്‍ബണിലെ ഒരു ടേബിള്‍ടോപ് ഡാന്‍സറായി 19മത് വയസില്‍ ഈ മേഘലയിലേക്ക് വന്നുവെന്നും അവര്‍ പറയുന്നു.
മെല്‍ബണ്‍ കേന്ദ്രമാക്കി തുടങ്ങിയ ലൈംഗീക കുതിപ്പ് ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്ക് പടര്‍ന്നു. സമൂഹത്തിലെ മേല്‍തട്ടിലുള്ള അഡ്വക്കേറ്റ്സ്, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങി പല മേഖലകളില്‍ നിന്നുള്ളവരുമായി ലൈംഗീകബന്ധം പുലര്‍ത്തി. ഒരു ദിവസം പലരുമായും നിരവധി തവണ ബന്ധം പുലര്‍ത്തി.
ജീവിതം ആഘോഷമാക്കിയതിലൂടെ കോടിക്കണക്കിന് ഡോളറാണ് കുന്നു കൂടിയത്. മോഡലിങ്ങിലൂടെയാണ് താന്‍ പണം സമ്പാദിക്കുന്നതെന്നാണ് ഗ്വിനെത്ത് മോണ്ടേന്ഗ്രോ മാതാപിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്.
ആഘോഷമായ ജീവിതത്തില്‍ പിന്നീട് മയക്കുമരുന്ന് ഉപയോഗവും തുടങ്ങി. ഇരുപതാമത്തെ വയസില്‍ തുടങ്ങിയ മയക്കുമരുന്ന് ഉപയോഗം ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. മാരകമായ മയക്കുമരുന്ന് ഉപയോഗവും കുത്തഴിഞ്ഞ ലൈംഗീക ജീവിതവും അവസാനിപ്പിക്കണമെന്ന് 33മത് വയസിലാണ് തോന്നിയത്.
ഇത്തരം ജീവിതം എത്രകണ്ട് ഭീകരമാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സ്വന്തം ജീവിതമാണ് താന്‍ മുന്നോട്ടുവെക്കുന്നതെന്ന് അവര്‍ പറയുന്നു. 10,000 മെന്‍ ആന്‍ഡ് കൗണ്ടിങ്’ എന്ന തന്റെ പുസ്തകത്തിലാണ് യുവതി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.