ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സെറീന, ലി, ദ്യോകോവിച്ച് മൂന്നാം റൌണ്ടില്‍

മെല്‍ബണ്‍| WEBDUNIA| Last Modified ബുധന്‍, 15 ജനുവരി 2014 (12:36 IST)
PRO
ടോപ് സീഡുകളായ സെറീന വില്ല്യസും ലി നായും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

അഞ്ചു തവണ കിരീടം നേടിയ സെറീന സെര്‍ബിയക്കാരി വെസ്‌ന ഡൊളോങ്കിനെയും (6-1, 6-2) നാലാം സീഡ് ലി ന സ്വിറ്റസര്‍ലന്‍ഡിന്റെ പതിനാറുകാരി ബെലിന്‍ഡ ബെന്‍സിക്കിനെയുമാണ് തോല്‍പിച്ചത് (6-0), 7-6 (5).

പുരുഷ വിഭാഗത്തില്‍ നൊവാക് ദ്യോകോവിച്ചും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ ലിയാണാര്‍ഡോ മേയറെയാണ് രണ്ടാം സീഡായ ദ്യോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 6-0, 6-4, 6-4.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :