യുദ്ധ പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ചൈന

ബെയ്ജിങ്| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (15:47 IST)
പ്രാദേശിക യുദ്ധം നേരിടുന്നതിന് സജ്ജമാവാന്‍ ചൈനീസ് സൈന്യത്തോട് പ്രസിഡന്‍റ്, ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തത്
ഇന്ത്യാ-അതിര്‍ത്തി തര്‍ക്കങ്ങള്‍ കണക്കിലെടുത്താണ്
എന്ന മാദ്ധ്യമ വാര്‍ത്തകള്‍
വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ്

അതിര്‍ത്തി പ്രശ്നങ്ങള്‍ സൗഹൃദപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ ഇരു രാജ്യത്തെയും ഭരണകൂടങ്ങള്‍ അഭിപ്രായ സമന്വയത്തിലെത്തിയിട്ടുണ്ടെന്നും ചുന്‍യിങ് കൂട്ടിചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മില്‍
ചില പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇക്കാര്യങ്ങളില്‍ രണ്ടു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്തിയിട്ടുണ്ട് ചുന്‍യിങ് പറഞ്ഞു.

നേരത്തെ
പ്രാദേശിക യുദ്ധം ജയിക്കാനായി തയ്യാറെടുക്കണമെന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് നിര്‍ദേശം നല്‍കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :