സ്ത്രീകളെ ലൈംഗികമായി ചീത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമകള്‍ മൂന്നാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (13:15 IST)
സ്ത്രീകളെ ലൈംഗികമായി ചീത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമകള്‍ മുന്‍പന്തിയിലെന്ന് യു എന്‍ പഠനം. യുഎന്റെ കീഴില്‍ നടത്തിയ അന്താരാഷ്ട്ര സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജര്‍മന്‍, ഓസ്‌ട്രേലിയന്‍ ചിത്രങ്ങളാണ് സ്ത്രീകളെ ലൈംഗിമായി ചിത്രീകരിക്കുന്നതില്‍ മുമ്പിലുള്ളത്. ഇന്ത്യയുടെ സ്ഥാനം
മൂന്നാമതാണ്.

റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സിനിമാ മേഖലയില്‍ വനിതാ സംവിധായകരും തിരക്കഥാകൃത്തുക്കളും കുറവാണെന്നും പരാമര്‍ശമുണ്ട്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമകളില്‍ കുറവാണ്.സ്ത്രീകഥാപാത്രങ്ങളുടെ നഗ്നതാ പ്രദര്‍ശനത്തിലും ലൈംഗികോപാധിയായി ചിത്രീകരിക്കുന്നതിലും ഇന്ത്യന്‍ സിനിമകള്‍ മുന്‍പന്തിയിലാണ് റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടില്‍
ലോക സിനിമകളിലെ ലിംഗ വിവേചനത്തെ കുറിച്ചും സ്ത്രീകളെ ലൈംഗികോപാധികളാക്കുന്നതിനെ കുറിച്ചുമാണ് പരാമര്‍ശിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :