റോവിങ്ങില്‍ വെങ്കല മെഡല്‍; പന്ത്രണ്ട് മെഡലുകളുമായി ഇന്ത്യ

 ഏഷ്യന്‍ ഗെയിംസ് , ഇഞ്ചിയോണ്‍ , ഇന്ത്യ , റോവിങ്ങ്
ഇഞ്ചിയോണ്‍| jibin| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (13:17 IST)
ഏഷ്യന്‍ ഗെയിംസ് റോവിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡല്‍ കൂടി. ലൈറ്റ്‌വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്താണ് വെങ്കലം നേടിയത്. ഒന്നാം സ്ഥാനത്തായിരുന്ന ദുഷ്യന്തിന് അവസാന 500 മീറ്ററിലെ വേഗക്കുറവാണ് വിനയായത്. ദുഷ്യന്തിലൂടെ നേടിയത് ഗെയിംസിലെ പത്താമത്തെ വെങ്കലമാണ്.

500 മീറ്റര്‍ 1.45:23 സെക്കന്‍ഡിലും 1000 മീറ്റര്‍ 3:34.31 സെക്കന്‍ഡിലുമാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ 500 മീറ്ററില്‍ രണ്ടാം സ്ഥാനത്തായിരുന്ന ദുഷ്യന്ത് അടുത്ത 500 മീറ്ററിലും 1500 മീറ്ററായപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു. അവസാന 500 മീറ്ററിലെ വേഗക്കുറവാണ് ദുഷ്യന്തിന് വിനയായത്.

7:25.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹോങ്‌കോങ്ങിന്റെ ഹോയ് ലോക് ക്വാന്‍ സ്വര്‍ണവും 1:25.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണ കൊറിയയുടെ ലീ ഹാകിബോയെം വെള്ളിയും നേടി. ഒരു സ്വര്‍ണവും ഒരു വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പടെ മൊത്തം പന്ത്രണ്ട് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :