ബസും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് 35 മരണം

ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടു.

kandahar, accident, tanker, bus, death കാണ്ഡഹാര്, അപകടം, ടാങ്കര്‍, ബസ്, മരണം
കാണ്ഡഹാര്| സജിത്ത്| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (13:36 IST)
ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ സാബൂള്‍ പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണ്.

കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് എതിരെ വന്ന ഇന്ധന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തല്‍ക്ഷണം തീപിടിച്ചു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിക്കരിഞ്ഞിരിക്കുകയാണ്. പരുക്കേറ്റവരെ
അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :