പരിയാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേര്‍ക്ക് പരുക്ക്

ദേശീയപാതയിൽ പരിയാരം ഔഷധിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

kannur, accident, lorry, death, pariyaram കണ്ണൂർ, അപകടം, കാര്‍, ലോറി, മരണം, പരിയാരം
കണ്ണൂർ| സജിത്ത്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (13:59 IST)
ദേശീയപാതയിൽ പരിയാരം ഔഷധിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ കുന്താപുരം ബളുക്കൂർ അമ്പാർ നാഗരാജ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. രണ്ടു പേർക്കു സാരമായി പരുക്കേറ്റു.

മെഡിക്കൽ കോളജിലേക്കു വരുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ലോറിയിലെ സഹായി ഉഡുപ്പി സ്വദേശി രത്‌നാകർച്ചവർണ്ണ (37), കാർ യാത്രക്കാരനായ മെഡിക്കൽ കോളജ് പിജി വിദ്യാർഥി ഡോ ജോസഫ് കുര്യൻ (27) എന്നിവർക്കാണ് പരുക്കേറ്റത്.

ഇടിയുടെ ആഘാതത്തില്‍ ലോറിയിൽനിന്നു തെറിച്ചു വീണ ഡ്രൈവർ ലോറിയുടെ അടിയിൽ കുടുങ്ങിക്കിടന്നു. ദീര്‍ഘ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ സാധിച്ചത്. അപ്പോളേക്കും മരണം സംഭവിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :