ലോറികള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില അതീവ ഗുരുതരം

കല്ലമ്പലത്തിനടുത്ത് ഏതുക്കാട് ജംഗ്ഷനില്‍ ലോറികള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.

കല്ലമ്പലം| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (11:56 IST)
കല്ലമ്പലത്തിനടുത്ത് ഏതുക്കാട് ജംഗ്ഷനില്‍
ലോറികള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് വന്ന പാഴ്സല്‍ ലോറിയും എതിര്‍ ദിശയില്‍ വന്ന മത്സ്യ വാഹനവും തമ്മിലാണു കൂട്ടിമുട്ടിയത്.

ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ക്ക് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് ഇവരെ വാഹനങ്ങളില്‍ നിന്നു പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ കുണ്ടറ സ്വദേശികളായ ബെന്നച്ചന്‍ (62), മകന്‍ അനില്‍ ബെന്‍ (35), കാവനാട് സ്വദേശി ഗണേശന്‍ (44), ആന്ധ്രാ സ്വദേശി എന്നിവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :