ബ്രിട്ടനില്‍ വീണ്ടും കാമറൂണ്‍; ഒറ്റയ്‌ക്ക് ഭൂരിപക്ഷം

   ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് , ഡേവിഡ് കാമറൂണ്‍ , കണ്‍സര്‍വേറ്റീവുകള്‍
ലണ്ടന്‍| jibin| Last Modified ശനി, 9 മെയ് 2015 (08:52 IST)
തൂക്കുസഭ പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ തിരുത്തി സമീപകാല ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷവുമായി ബ്രിട്ടനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരത്തില്‍. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റില്‍ 331 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിച്ചു. 326 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാന എതിരാളിയായ ലേബര്‍ പാര്‍ട്ടിക്ക് 232 സീറ്റേ നേടാനായുള്ളൂ.

സ്‌കോട്ട്‌ലന്‍ഡിലെ 59 സീറ്റില്‍ 56-ഉം നേടി സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി (എസ്എന്‍പി) വന്‍വിജയം നേടിയപ്പോള്‍ കഴിഞ്ഞ സര്‍ക്കാറില്‍ പങ്കാളിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കനത്ത പരാജയം. 57 സീറ്റുണ്ടായിരുന്ന ഇവര്‍ക്ക് ഇത്തവണ എട്ടുസീറ്റിലേ വിജയിക്കാനായുള്ളൂ. വടക്കന്‍ അയര്‍ലന്‍ഡിലെ പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് (ഡിയുപി) എട്ടുസീറ്റ് ലഭിച്ചു.

തെരഞ്ഞെടുപ്പുഫലം നിരാശാജനകമെന്ന് പ്രതിപക്ഷനേതാവ് മിലി ബാന്‍ഡ് പ്രതികരിക്കുകയും രാജിവെക്കുകയും ചെയ്തു. ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവ് നിക്ക് ക്ലെഗും രാജിവെച്ചിട്ടുണ്ട്. താനെറ്റ് സൗത്തില്‍ പരാജയപ്പെട്ട യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിനേതാവ് നൈജല്‍ ഫരാജും രാജിവെച്ചു. ഏകീകൃത ബ്രിട്ടനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഡേവിഡ് കാമറൂണ്‍ അറിയിച്ചു.

സീറ്റ് നില- ആകെ സീറ്റ്- 650

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി- 331
ലേബര്‍ പാര്‍ട്ടി - 232
എസ്എന്‍പി - 56
ലിബറല്‍ ഡെമോക്രാറ്റ് - 8
ഡിയുപി. - 8
മറ്റുള്ളവര്‍- 15


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :