മോഡി ലോകത്തിലെ എറ്റവും വോട്ടുകള്‍ നേടിയ നേതാവ്:ഡേവിഡ് കാമറൂണ്‍

ലണ്ടന്‍| Last Updated: വെള്ളി, 11 ജൂലൈ 2014 (16:00 IST)

മോഡി ലോകത്തിലെ
എല്ലാ നേതാക്കളെക്കാലും വോട്ടുനേടിയ നേതാവാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടണിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയെ
അഭിസംഭോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ലോകത്തുള്ള ഏതോരുനേതാവിനേക്കാളും വോട്ടുകള്‍ നേടിയ നേതാവാണ് നരേന്ദ്ര മോഡി .പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അവസരത്തില്‍ അദ്ദേഹവുമായി ഫോണിലില്‍ സംസാരിച്ചത് മറക്കാനാവില്ല ഇപ്പോള്‍ ഇന്ത്യയിലും ബ്രിട്ടണിലും ഇന്ത്യയിലും വികസനം മുന്നോട്ട് വയ്ക്കുന്ന സര്‍ക്കാറുകളാണുള്ളത് കാമറൂണ്‍ പറഞ്ഞു ഇന്ത്യയുമായി പരസ്പര ബഹുമാനത്തില്‍ ഊന്നിയ ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015 ലെ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് കാമറൂണ്‍ ഇന്ത്യക്കാരെ കണ്ടത്.
















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :