വിശുദ്ധ യുദ്ധത്തിനു പോയവര്‍ക്ക് വിലക്ക്

ബ്രിട്ടന്‍ , ഡേവിഡ് കാമറൂണ്‍ , തീവ്രവാദികള്‍
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (11:05 IST)
ഇറാഖിലേക്കും സിറിയയിലേക്കും വിശുദ്ധ യുദ്ധത്തിനു പോയ അഞ്ഞൂറോളം പൌരന്‍മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബ്രിട്ടന്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് നാടുവിട്ട തീവ്രവാദികള്‍ക്ക് തിരികെ മടങ്ങാന്‍ വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന കാര്യം വ്യക്തമാക്കിയത്.

വിശുദ്ധ യുദ്ധത്തിനു പോയവരെ തിരികെ യുകെയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് യുകെ സര്‍ക്കാരിന്റെ നിലവിലെ തീരുമാനം. എന്നാല്‍ ഇവര്‍ക്ക് ബ്രട്ടീഷ് പൌരത്വം നഷ്ടപെടില്ല. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും പിടിക്കപ്പെട്ട തീവ്രവാദികളില്‍ 69 പേര്‍ യുകെയില്‍ നിന്നുള്ളവരായിരുന്നു.

ഇസ്‌ളാമിക യുദ്ധത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കുമെന്നും യുദ്ധത്തിനായി മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :