ബ്രിട്ടണ്‍ ഇനി ഇസ്ലാമിക രാജ്യമാകും!

briton, mislims, population
ഇംഗ്ലണ്ട്| VISHNU.NL| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:19 IST)
ബ്രിട്ടണ്‍ സമീപ ഭാവിയില്‍ തന്നെ ഇസ്ലാമിക രാജ്യമാകുന്ന കാര്യം വിദൂരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലെ ന്യൂജനറേഷന്‍ കുട്ടികളെ 'മതം' നോക്കി തരംതിരിച്ച് കണക്കെടുപ്പു നടത്തിയ മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മുസ്ലിം കുട്ടികളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് കണക്കെടുപ്പിലെ കണ്ടെത്തല്‍. ന്യൂജനറേഷനില്‍ ക്രിസ്തുമതവിശ്വാസികളെക്കാള്‍ മുസ്ലിംകളാണ് കൂടുതലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2011 സെന്‍സക്‌സ് പ്രകാരം നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിങ്ഹാമില്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. 278,623 യുവാക്കളുള്ള നഗരത്തില്‍ 97,099 ഇസ്ലാം മത വിശ്വാസികളും 93,828 ക്രിസ്ത്യന്‍ മത വിശ്വാസികളുമാണ്. മറ്റുള്ളവര്‍ ഹിന്ദു, ജൂത വിശ്വാസികളാണ്.

ഇവിടെ മാത്രമല്ല ബ്രാഡ്‌ഫോര്‍ഡ്, ലെസ്റ്റര്‍ , ലൂട്ടണ്‍ , ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ , സ്ലോ എന്നി നഗരങ്ങളിലും ന്യൂഹാം റെഡ്ബ്രിഡ്ജ്, ടവര്‍ ഹാംലെറ്റ്‌സ് പോലുള്ള ലണ്ടന്‍ ബൊറോകളിലും ഇതാണ് സ്ഥിതി. ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനില്‍ പല മതവിഭാഗങ്ങള്‍ നിറയാന്‍ കാരണമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കണക്കുകള്‍ അനുസരിച്ച് ഇപ്പോഴും ക്രിസ്തുമതം തന്നെയാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ സ്ഥലങ്ങളിലും ശക്തിയാര്‍ജിച്ചു നില്‍കുന്നത്. ഇംഗ്ലണ്ടിലെ 45.5 മില്യണ്‍ ജനസംഖ്യയില്‍ 27.9 പേര്‍ ക്രിസ്ത്യാനികളും 1.8 മില്യണ്‍ പേര്‍ ഇസ്ലം മത വിശ്വാസികളുമാണ്. ഇസ്ലാം ജനസംഖ്യയില്‍ രണ്ടാമത്തെ ഉയര്‍ന്ന വിഭാഗമാണ്.


യു കെയിലെ വര്‍ധന അപ്രതീക്ഷിതമായ വിധത്തിലാണെന്നാണ് ഇത് കാണിക്കുന്നത്. ഇതോടെ മതപരമായ രീതിയില്‍ ജനം ചേരിതിരിയാതിരിക്കാന്‍ സത്വര നടപടികള്‍ സ്വീകരണമെന്ന് വിദഗ്ധര്‍ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :