ബ്രിട്ടണ്‍ രാജകുടുംബത്തില്‍ ഒരു ' കുഞ്ഞ് ' അതിഥി കൂടി

 കേറ്റ് മിഡിൽടൺ , പ്രിൻസ് , വില്യം രാജകുമാരന്‍
ലണ്ടൻ| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (17:33 IST)
രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നു. കൊട്ടാരം വൃത്തങ്ങളാണ് ഈ കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ജൂലായിലാണ് കേറ്റ് മിഡിൽടൺ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. ക്ളറന്‍സ് ഹൌസ് ഇന്നു രാവിലെ ട്വിറ്ററിലൂടെയാണ് പ്രിൻസ് ജോർജിന് കൂട്ടായി അതിഥി വരുന്ന കാര്യം ലോകത്തെ അറിയിച്ചത്.

പ്രിൻസ് ജോർജ് എന്ന ആദ്യ കുഞ്ഞിന് ശേഷം രണ്ടാമത്തെ കുഞ്ഞിന്റെ വരവ് കാത്തിരിക്കുകയായിരുന്നു എലിസബത്ത് രാജ്ഞി. വാര്‍ത്തയെ തുടര്‍ന്ന് കൊട്ടാരത്തില്‍ മാത്രമല്ല ബ്രിട്ടന്‍ മുഴുവന്‍ സന്തോഷത്തിലാണ്.

രാജകുമാരി കേറ്റ് മിഡിൽടണും വില്യം രാജകുമാരനും അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ട്വിറ്ററിലൂടെ സന്തോഷം പങ്കുവച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :