പ്ളാസ്റ്റിക് സര്‍ജറി വഴി യുവാവ് കൊറിയന്‍ മുഖം സ്വീകരിച്ചു

ബ്രസീല്‍| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (17:27 IST)
കൊറിയന്‍ ലുക്ക് ലഹരിയായി മനസില്‍ നിറഞ്ഞപ്പോള്‍ ബ്രസീലിന്‍ യുവാവ് ആ കടുംകൈ ചെയ്തു. തന്റെ മുഖത്തെക്കാള്‍ നല്ലത്
കൊറിയന്‍ മുഖമാണെന്ന് തോന്നിയ യുവാവ്
പത്ത് പ്ളാസ്റ്റിക് സര്‍ജറികള്‍ വഴി ലുക്ക് മാറ്റി കൊറിയന്‍ മുഖം കടമെടുക്കുകയായിരുന്നു.

3100 ഡോളറാണ് ഇയാള്‍ പ്ളാസ്റ്റിക് സര്‍ജറിക്കായി ചെലവഴിച്ചത്. മുടിയുടെയും കണ്ണിന്റെയും നിറം ഇയാള്‍ മാറ്റുകയും ചെയ്തു. മുഖം മാത്രമല്ല മാക്സെന്ന പേരും മാറ്റി ക്സിയാനെന്നു മാറ്റുകയും ചെയ്തു.

കൊറിയന്‍ വിദ്യാര്‍ഥികളുമൊത്തുള്ള സഹവാസത്തിന് ശേഷമാണ് അക്കാദമിക്‌ എക്‌സ്‌ചേഞ്ചിലൂടെ കൊറിയയിലെത്തിയ യുവാവ് തന്റെ രൂപം മാറ്റാന്‍ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :