പാകിസ്ഥാനില്‍ ചാവേറാക്രമണം: 8 മരണം,10 പേര്‍ക്ക് പരിക്ക്

 പാകിസ്ഥാനിൽ ചാവേറാക്രമണം , ബോബ് സ്ഫോടനം , പൊലീസ്
ലാഹോർ| jibin| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (15:17 IST)
പാകിസ്ഥാനിൽ നടന്ന ചാവേറാക്രമണത്തില്‍ എട്ട് പേർ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലാഹോറിലെ ഖ്വില ഗുജർ സിംഗിലെ പൊലീസ് കോപ്ലക്സിന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

വളരെ തിരക്കുള്ള പ്രദേശമായ പൊലീസ് കോപ്ലക്സിന് സമീപമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. കോപ്ലക്സിന് എതിർവശത്തുള്ള ഹോട്ടലിൽ നിന്നും വന്ന ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചുറ്റും നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും, കടകള്‍ക്കും മറ്റും കേട് പാടുകള്‍ സംഭവിക്കുകയും ചെയ്‌തു. സ്ഥലത്ത് നിന്നും സുരക്ഷാ ജീവനക്കാർ ജനങ്ങളെ ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ ഉത്തരവിടുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :