പാരീസ് നഗരത്തില്‍ പുലി; തെരച്ചിലില്‍ പൂട പോലും കണ്ടെത്തിയില്ല

  പാരീസ് പുലി ഭീതിയില്‍ , പാരിസ് , പൊലീസ്, ഫയര്‍ഫോഴ്സ് , മൊണ്ടേവറിയന്‍ പട്ടണം
പാരിസ്| jibin| Last Modified ശനി, 15 നവം‌ബര്‍ 2014 (11:55 IST)
ലോകത്തിലെ സുന്ദരവും വളരെ വേഗത്തില്‍ നീങ്ങുകയും ചെയ്യുന്ന പാരീസ് പട്ടണത്തില്‍ പുലിയിറങ്ങി. മൊണ്ടേവറിയന്‍ പട്ടണത്തില്‍ ഇറങ്ങിയ പുലിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടി കൂടാനായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് നഗരം പുലി ഭീതിയില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം ഒരു താമസക്കാരി നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ ഭീതി തോന്നുന്ന തരത്തിലുള്ള ജീവിയെ കണ്ടിരുന്നു. പിന്നീട് നഗരത്തിലെ പലരും തങ്ങള്‍ പുലിയെ കണ്ടതായി വ്യക്തമാക്കിയതോടെ അധികൃതര്‍ പുലിവാല് പിടിച്ചതു പോലെ കുഴങ്ങുകയായിരുന്നു. ഇതോടെ മൊണ്ടേവറിയനിലും പാരിസിനോടു ചേര്‍ന്നുള്ള സീനിറ്റ്മരീനയിലും ഹെലികോപ്റ്ററില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ പുലിയുടെ പൂട പോലും കണ്ടെത്തിയില്ല.

ഏതായാലും ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെയിരിക്കാനും സ്കൂളിലേക്കും തിരിച്ചും കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടു പോകാനും അധികൃതര്‍ നിര്‍ദേശിച്ചു. മുന്‍ കരുതല്‍ എന്ന പോലെ പുലിയെ കാണുകയോ ഏതേലും സംശയം തോന്നുകയോ ചെയ്താല്‍ അറിയിക്കണമെന്ന് പൊലീസ്, ഫയര്‍ഫോഴ്സ് ഡിപാര്‍ട്മെന്‍റുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കണ്ടത് പുലിയാണെന്ന് തിരച്ചിലില്‍ പങ്കെടുത്ത നാട്ടുകാര്‍ പറയുന്നു. അതേസമയം, പുലി തന്നെയാണോ എന്ന് സംശയിക്കുന്നവരുമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :