വിദ്യാര്‍ഥിനികളെ കണ്ടെത്താന്‍ ആളില്ലാ വിമാനവും

അബുജ| VISHNU.NL| Last Updated: വ്യാഴം, 15 മെയ് 2014 (14:16 IST)
തീവ്രവാദ സംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ കണ്ടത്തൊനായി ബ്രിട്ടണ്‍ ആളില്ല നിരീക്ഷണവിമാനത്തേ അയക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചതാണിക്കാര്യം.

യുഎസ് സൈന്യത്തെ സഹായിക്കാന്‍ പ്രത്യകേ സംഘത്തെയും അയക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. നേരത്തെ തന്നെ യുഎസ് സൈന്യത്തിന്‍െറ നിരീക്ഷണവിമാനവും ഡ്രോണുകളും നൈജീരിയക്കു മുകളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

ഏപ്രില്‍ 14 നാണ് ബോര്‍ണോയിലെ ചിബോക്കിലുള്ള സ്കൂളില്‍നിന്ന് 276 പെണ്‍കുട്ടികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ അമ്പതോളം വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടിരുന്നു. തടവില്‍ കഴിയുന്ന ബോകോ ഹറാം തീവ്രവാദികളെ വിട്ടുകിട്ടണമെന്നാണ് തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :